പാരമ്പര്യങ്ങൾ ഉപേക്ഷിക്കുകയെന്നത് പലർക്കും പ്രയാസമുള്ള കാര്യമാണ് .കുടുംബങ്ങളിലും സഭകളിലും ഒക്കെ പിൻതുടരുന്ന നല്ലതും തീയതുമായ പാരമ്പര്യങ്ങൾ ഉണ്ടു് .പലരുടെയും ആത്മീയവും ഭൗതികവുമായ മുന്നേറ്റങ്ങൾക്ക് തടസ്സമാകുന്നത് ,അവർ വിടാത്ത പാരമ്പര്യങ്ങൾ ആണ് .
പാരമ്പര്യം അനുസരിച്ച് യോഹന്നാൻ സ്നാപകൻ ഒരു പുരോഹിതൻ ആകേണ്ടവൻ ആയിരുന്നു .തൻ്റെ പിതാവ് സഖര്യാവ് അഹരോന്യ ക്രമപ്രകാരം ഒരു പുരോഹിതൻ ആയിരുന്നു .താൻ ധരിക്കേണ്ടിയിരുന്നത് പൌരോഹിത്യ വേഷമായിരുന്നു .എന്നാൽ യോഹന്നാൻ അത് ഉപേക്ഷിച്ച് ,ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ധരിച്ച് നടന്ന് “മരുഭൂമിയിൽ വിളിച്ചു പറയുന്നവൻ്റെ ശബ്ദം ” (യോഹ 1:23) ആയി . മാനസാന്തരം പ്രസംഗിച്ച് ,വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നതായിരുന്നു തൻ്റെ നിയോഗം .കർത്താവിൻ്റെ വഴി ഒരുക്കുന്നതായിരുന്നു തൻ്റെ ദൗത്യം .
അമ്മയുടെ ഗർഭപാത്രത്തിൽ വച്ചു തന്നെ പരിശുദ്ധാത്മാ
വിൽ നിറഞ്ഞ യോഹന്നാൻ ആത്മ നിയോഗം ഏറ്റെടുത്തു .
ആത്മ നിറവുള്ളവർ പാരമ്പര്യം വിട്ട് ദൈവവിളി അനുസരിച്ച് ദൈവ വഴിയിൽ നടന്ന് ദൈവിക നിയോഗം പൂർത്തീകരിക്കും .ആത്മാവിൽ നിറഞ്ഞവർ തങ്ങളുടെ വിളിയും നിയോഗവും തിരിച്ചറിഞ്ഞ് ജീവിതം നയിക്കുന്നില്ലെങ്കിൽ ആത്മാവിനെ ദുഃഖിപ്പിക്കുന്നവർ ആണ് .പാരമ്പര്യമല്ല ,പരിശുദ്ധാത്മാവാണ് വ്യക്തികളെയും സഭകളെയും നയിക്കേണ്ടത് .
തേജോമയനായ ദൈവത്തിൻ്റെ പ്രത്യക്ഷത കണ്ട അബ്രഹാമിന് കുല തൊഴിലും പിതൃഭവനവും ഉപേക്ഷിക്കുവാൻ
മടിയില്ലായിരുന്നു .പാരമ്പര്യമല്ല, ദൈവശബ്ദമാണ് അബ്രഹാമിനെ നയിച്ചത് .
ദൈവ ശബ്ദം തിരിച്ചറിഞ്ഞ് ആത്മ നിറവിൽ ജീവിച്ച് ദൗത്യംപൂർത്തീകരിക്കാം .ജീവിതം ക്ഷണികമാണ് ,അത് പാഴാക്കരുത് .
