വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉടൻ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിൽ “പോസിറ്റീവ്” ബന്ധം പങ്കിടുന്നുണ്ടെന്നും മോദിയും ട്രംപും ഉടൻ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ട്രംപ് ഇരട്ടി തീരുവ ചുമത്തിയതോടെയാണ് അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളൽ വീണത്. ഇന്ത്യ എണ്ണ വാങ്ങുന്നതിലൂടെ ലഭിക്കുന്ന ഭീമമായ തുക റഷ്യ യുക്രൈൻ യുദ്ധത്തിന് ചെലവഴിക്കുന്നുവെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ ആരോപണം.
