ബാംഗ്ളൂർ: ഫിലദൽഫിയ ബാംഗ്ളൂർ സെന്റർ സഭകളുടെ സംയുക്ത ആരാധന നവംബർ 30 ഞായർ രാവിലെ 10 മണിക്കു ആരംഭിച്ചു. ഒൻപതു കന്നഡ സഭകളും ശുശ്രൂഷകരും ചേർന്നുള്ള ആരാധന ആത്മീയ ഉണർവിലേക്ക് നടത്തി.
പാസ്റ്റർ നാഗരാജ് ശുശ്രൂഷകൾക്കു നേതൃത്വം നൽകി.
മാനുഷിക ബുദ്ധി തലങ്ങൾ പലപ്പോഴും വിശ്വാസ തലങ്ങൾക്കു കടക വിരുദ്ധമായി നില്ക്കും, എന്നാൽ ക്രിസ്തുവിന്നേ അനുസരിക്കുമ്പോൾ അത്ഭുതം വെളിപ്പെടുമെന്ന് യോഹന്നാൻ ആറാം അധ്യായത്തിൽ നിന്നും പാസ്റ്റർ കെ. എസ്. സാമുവൽ പ്രസ്താവിച്ചു.
ഇരുന്നൂറിൽ അധികം തദേശിയരായ വിശ്വസികൾ പങ്കെടുത്തു.
ഫിലദൽഫിയ സഭയ്ക്കു നൂറിലധികം പ്രാദേശിക സഭകൾ കർണാടകയിൽ ഉണ്ട്.
പ്രതികൂലങ്ങളുടെ നടുവിലും പരിശുദ്ധആത്മ ശക്തിയാൽ ജീവിതങ്ങൾ വിടുതൽ അനുഭവിക്കുന്ന നേർ കാഴ്ചകൾ ധാരാളം ഉണ്ട്.
മലയാള പെന്തകൊസ്ത് സമൂഹം ദൈവഭയമില്ലാത്തവരായി മാറുമ്പോൾ കന്നഡ ദൈവജനം ഭക്തിയോട് ദൈവത്തെ വിലകൊടുത്തു പിന്തുടരുന്നത് തിരുനാമ മഹത്വം വെളിപ്പെടുത്തുന്നു.
ഫിലദൽഫിയ സഭകളുടെ കർണാടക പ്രവർത്തനങ്ങൾക്കു പാസ്റ്റർ കെ. എസ്. സാമുവേൽ നേതൃത്വം നൽകുന്നു.
