മേപ്രാൽ : ഷിക്കാഗോ ഐ പി എ സഭാംഗമായ ബ്രദർ സ്റ്റീഫൻ കെ വി യുടെ പിതാവ് മേപ്രാൽ കോയിപ്പത്രയിൽ കർത്തൃദാസൻ പാസ്റ്റർ കെ വി വർഗീസ് (മേപ്രാൽ ബേബിച്ചായൻ 88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ജനുവരി 3 ന് മേപ്രാൽ ചർച്ച് ഓഫ് ഗോഡ് സദാ ഹാളിലെ ശുശ്രൃഷക്കുശേഷം ഉച്ചക്ക് 1 ന് സഭാ സെമിത്തേരിയിൽ നടക്കും.
മേപ്രാൽ കോയിപ്പത്രവണ്ടകത്തിൽ വർഗീസ് വർക്കി മറിയാമ്മ ദമ്പതികളുടെ മൂത്ത മകനായി 1937 ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസ അനന്തരം ബൈബിൾ കോളേജിൽ വേദപഠനം നടത്തി. പൂർണ്ണസമയ സുവിശേഷവേലയ്ക്കായിനിയോഗം ലഭിക്കുകയും ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ പ്രാദേശിക സഭകളായ പാണ്ടനാട് ,കലഞ്ഞൂർ, പുത്തൻപീടിക , തണ്ണിത്തോട്, ഇലന്തൂർ, എടത്വ , ഭരണിക്കാവ്, മടന്തമൺ, വെള്ളാപ്പള്ളി, കാട്ടുനിലം എന്നീ സഭകളിൽ ശുശ്രുഷകനായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : കാരക്കൽ പുത്തൻപുരയ്ക്കൽ പണിക്കര്‍ വീട്ടിൽ പരേതയായ കർത്തൃദാസി ശ്രീമതി അന്നമ്മ വർഗീസ് (അമ്മിണി).
മക്കൾ : കൊച്ചുമോൾ, ഡെയ്സി, സ്റ്റീഫൻ, സിസിലി. മരുമക്കൾ : പാസ്റ്റർ ജോൺ സാമുവേൽ (ഐ പി സി വൈക്കം, റാന്നി), പരേതനായ ജെബി മാത്യു, സുനിത വർഗീസ് (ഷിക്കാഗോ), പാസ്റ്റർ ജോസഫ് പി സാമുവേൽ (എ ജി, പീരുമേട്). കൊച്ചുമക്കൾ : അക്സ & ഷിബിൻ ജി സാമുവേൽ (പി വൈ പി എ സംസ്ഥാന പ്രസിഡൻ്റ്), കെസിയ & റോണി , വെസ്ലി. കൊച്ചുമക്കൾ : മാത്യൂസ്, ദിയ, ഡാനിയേൽ, ജബ്ബസ്, ഇവാഞ്ചനിൽ, ജാക്ക്ലിൻ, ആഗ്നസ്.
