ആലപ്പുഴ: പെന്തക്കോസ്തു യുവജന സംഘടന ആലപ്പുഴ വെസ്റ്റ് സെൻ്റർ വാർഷികവും താലന്തു പരിശോധനയിൽ വിജയികൾക്കുള്ള സമ്മാനദാനവും ഫെബ്രുവരി 22ന് വൈകിട്ട് 3.30ന് കാർത്തികപ്പള്ളി ഗിൽഗാൽ ഐ പി സി ഹാളിൽ നടക്കും.
സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ഏബ്രഹാം ജോർജ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐ പി സി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് പി തോമസ് മുഖ്യ സന്ദേശം നൽകും.
