സ്വിൻഡൻ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, യു കെ & അയർലണ്ട് റീജിയൻ 20മത് നാഷണൽ കോൺഫ്രൻസ് സ്വിൻഡനിൽ 2026 മാർച്ച് 6 മുതൽ 8 വരെ നടക്കും.
മാർച്ച് 6 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് പൊതുയോഗം ആരംഭിക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ഉദ്ഘാടനം നിർവ്വഹിക്കും കോൺഫ്രൻസിന്റെ മുഖ്യ പ്രഭാഷകരായി ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ് പാസ്റ്റർ വർഗ്ഗീസ് ജോഷ്വ എന്നിവർ ആയിരിക്കും ശനിയാഴ്ച്ച രാവിലെ 8:30 ന് ശുശ്രൂഷകന്മാർക്കുള്ള ഓഡിനേഷൻ സർവ്വീസ് ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് പൊതുയോഗം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2:30 സണ്ടേസ്കൂൾ സി ഇ.എം സമ്മേളനത്തിൽ പാസ്റ്റർ എബിൻ തങ്കച്ചൻ ശുശ്രൂഷക്കും . ഉച്ചകഴിഞ്ഞ് 4:30 മുതലുള്ള വനിതാ സമ്മേളനത്തിൽ സിസ്റ്റർ ഫേബാ അജിത്ത് ശുശ്രൂഷക്കും. സിസ്റ്റർ ഷൈനി തോമസ് നേതൃത്വം നൽകും. വൈകിട്ട് 6 മണിക്ക് പൊതുസമ്മേളനം ആരംഭിക്കും. ഞായറാഴിച്ച പൊതു സഭായോഗത്തോടെ നാഷണൽ കോൺഫ്രൻസ് സമാപിക്കും. പാസ്റ്റർ അജിത്ത് ജോർജ്ജ്, പാസ്റ്റർ സിബി കുര്യൻ എന്നിവർ നേത്യത്വം നൽകുന്ന ശാരോൻ നാഷണൽ ക്വയർ ഗാനങ്ങൾ ആലപിക്കും.
സ്വിൻഡനിലെ പെനിയേൽ ക്രിസ്ത്യൻ അസംബ്ലി ഈ കോൺഫ്രൻസിനു ആതിഥേയത്വം വഹിക്കും. പാസ്റ്റർ ചാൾസ് ജേക്കബി ലോക്കൽ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.
