തലക്കെട്ട് വായിച്ച് ആശയകുഴപ്പം ഉണ്ടാവരുത്. പുതിയ നിയമത്തിലെആദ്യ നാലു പുസ്തകങ്ങളും നാലു പേർ എഴുതിയ സുവിശേഷം എന്നാണ് അറിയപ്പെടുന്നത്. അതിൽ യോഹന്നാൻ എഴുതിയ സുവിശേഷം ഒന്നാം അധ്യായത്തിൽ നിന്നും പതിമൂന്ന് ധ്യാന ചിന്തകൾപങ്കുവച്ചല്ലോ.
ഒന്നാം അധ്യായത്തിലെ
സുവിശേഷമാണ് ഇന്നത്തെ ചിന്ത.
യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ സുവിശേഷം ഉണ്ടായിരുന്നു .എന്നാൽ
സുവിശേഷ യോഗമെന്ന പേരിൽ നടത്തുന്നമിക്ക യോഗങ്ങളിലും
ആരും ഒരു സുവിശേഷവും പറയുന്നല്ല .നെയ്യ് ചേരാത്ത നെയ്യപ്പം പോലെയാണ് ഇന്നത്തെ സുവിശേഷ യോഗങ്ങൾ .
“വേറൊരു സുവിശേഷം ” എന്ന് പൗലോസ് പറയുന്നതാണ് പലരുടെയും പ്രസംഗം അതേക്കുറിച്ച് പിന്നീട് ചിന്തിക്കാം .
എന്താണ് സുവിശേഷം ? നല്ല വാർത്ത എന്ന് പറയാം .ഏറ്റവും നല്ല വാർത്ത യേശുവിനെക്കുറിച്ചുള്ള വാർത്തയാണ് ,യേശുവാണ് .
യോഹന്നാൻ യേശുവിനെക്കുറിച്ച് ഒന്നാം അധ്യായത്തിൽ പറഞ്ഞ
സുവിശേഷം എന്താണ് ? അഞ്ച് പ്രധാന കാര്യങ്ങൾ യോഹന്നാൻ
പറഞ്ഞിരിക്കുന്നു .അതിൽ മൂന്ന് കാര്യങ്ങൾ താഴെപ്പറയുന്നു.
I)1: 12 ” അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
പാപം ചെയ്യുന്നവരെ യോഹന്നാൻ വിളിക്കുന്നത് പിശാചിൻ്റ
മക്കൾ എന്നാണ് .( 1 യോഹ 3:8 ). ദൈവത്തിൻ്റെ സാദൃശ്യത്തിലും
സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പാപം ചെയ്ത്
പിശാചിൻ്റെ മക്കളായി .എന്നാൽ അവരെ വീണ്ടും ദൈവത്തിൻ്റെ
മക്കളാക്കി തീർക്കുവാനാണ് യേശു ,ദൈവം മനുഷ്യനായി വന്ന്
മനുഷ്യരുടെ പാപ പരിഹാരത്തിനായി ക്രൂശിൽ മരിച്ചത് .യേശു
തൻ്റെ പാപത്തിന് വേണ്ടിയാണ് മരിച്ചതെന്ന് വിശ്വസിക്കുന്ന
വർക്ക് കൃപയാൽ രക്ഷ പ്രാപിച്ച് ദൈവ മക്കളാകുവാൻ
അധികാരം ലഭിച്ചുവെന്നതാണ് യോഹന്നാൻ്റെ സുവിശേഷത്തിലെ
ആദ്യ സുവിശേഷം .
2) 1: 14 ” വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു. “
വചനം ജഡമായി തീർന്നു എന്നതാണ് യേശുവിനെക്കുറിച്ച് എല്ലാ ക്രിസ്തീയ സഭകളും വിശ്വസിക്കുന്നത് .വചനം എന്നത് യേശുവിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് .ഒന്നാം അധ്യായം ആരംഭിക്കുന്നത് തന്നെ യേശുവിൻ്റെ ദൈവത്വം പറഞ്ഞു കൊണ്ടാണ് .
” ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു ” എന്ന് പറഞ്ഞിരിക്കുന്നത്
യേശുവിൻ്റെ ദൈവത്വം ,നിത്യത്വം ,
ആളത്വം എന്നിവ വെളിപ്പെ ടുത്തുന്നു .ഈ ദൈവം മനുഷ്യനായി വന്നതാണ് നമ്മുടെ രക്ഷക്ക് നിദാനമായത് .
തിമോ I: 16 ൽ ” അവൻ ജഡത്തിൽ വെളിപ്പെട്ടു; ” എന്ന് പറഞ്ഞിരിക്കുന്നത് ദൈവമായിരുന്ന യേശു മനുഷ്യനായി ഭൂമിയിൽ
വന്നതിനെക്കുറിച്ചാണ് .
ദൈവം സിനായിൽ പ്രത്യക്ഷനായപ്പോൾ മനുഷ്യനോ മൃഗമോ
പർവ്വതത്തിന് അടുത്ത് ചെല്ലുവാൻ അനുവാദമില്ലായിരുന്നു .
എന്നാൽ ദൈവം മനുഷ്യനായി വന്നപ്പോൾ കുഷ്ഠരോഗിക്കും
രക്തസ്രാവകരിക്കും പോലും തൊടുവാൻ കഴിയുന്ന മനസലിവുള്ള ദൈവം ആയിരുന്നു .
3) 1: 29 “പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;”
യേശുവിൻ്റെ ആഗമന ഉദ്ദേശ്യം ഇതായിരുന്നു .
ന്യായപ്രമാണത്തിനും അതിലെ യാഗങ്ങൾക്കും പാപത്തിന് ശാശ്വതമായ പരിഹാരം വരുത്തുവാൻ കഴിഞ്ഞില്ല. ന്യായപ്രമാണ
ത്തിന് കഴിയാത്തതിനെ സാധിപ്പാൻ ആണ് യേശു വന്നത് (റോമർ
8:3 ). യേശു വന്നതിൻ്റെ ഉദ്ദേശ്യം അവിടുന്നു തന്നെ പറഞ്ഞിട്ടുണ്ട് .
” മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു… ” ( മർക്കോസ് 10:45) .
യേശു ക്രൂശിൽ മരിച്ചത് ഏതെങ്കിലും ഒരു പ്രത്യേക ജാതിക്കോ രാജ്യത്തിനോ വേണ്ടിയല്ല .മഴു ലോകത്തിൻ്റെയും പാപ പരിഹാരത്തിനാണ് യേശു മരിച്ചത് .ലോകത്തിന് വേറൊരു രക്ഷകൻ ഒരു മതത്തിലും ഇല്ല .അതുകൊണ്ടാണ് നാം ലോകമെങ്ങും സുവിശേഷം പ്രചരിപ്പിക്കുന്നത് .സഭയുടെ ഏറ്റവും വലിയ ദൗത്യം ഇതു തന്നെയാണ് .
ഒരിക്കലായി യേശു പാപത്തിന് പരിഹാരം വരുത്തിയതിനാൽ
ഇനി പാപപരിഹാരത്തിനായി ഒരു ബലിയും ആവശ്യമില്ല .യേശു ക്രിസ്തുവിലൂടെ ,വിശ്വാസത്താൽ ലഭിക്കുന്ന രക്ഷ വിളംബരം ചെയ്യേണ്ടതിന് പകരം ലക്ഷങ്ങൾ ,കോടികൾ പാഴാക്കി
മറ്റ് യോഗങ്ങൾ നടത്തി പണം പാഴാക്കുകയാണ് .
നമുക്ക് സുവിശേഷം പ്രചരിപ്പിക്കാം .സുവിശേഷീകരണത്തിൽ പങ്കാളികളാകാം .
