തിരുവല്ല : അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖലയുടെ പ്രഥമ കൺവൻഷൻ ജനുവരി 1 മുതൽ 4 വരെ കുണ്ടറ കെ.ഐ.പി. കനാൽ ഗ്രൗണ്ടിൽ നടക്കും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 26 സെക്ഷനുകളിൽ നിന്നുള്ള 500 ലധികം സഭകളുടെ സംയുക്ത കൺവൻഷനാണിത്.
മധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ ടി. ജെ. സാമുവൽ, പാസ്റ്റർ കെ. ജെ. മാത്യു, പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ ജോ തോമസ് ഏബ്രഹാം എന്നിവർ പ്രസംഗിക്കും. സംഗീതാരാധനക്ക് മേഖല ക്വയർ നേതൃത്വം നൽകും.
നാലാം തീയതി ഞായറാഴ്‌ച പൊതുസഭാ യോഗത്തോടും തിരുവത്താഴശുശ്രൂഷയോടും കൂടി ഈ പ്രഥമ കൺവൻഷൻ സമാപിക്കും.
ഈ കൺവൻഷന്റെ അനുബന്ധ ക്രമീകരണങ്ങൾക്കു പാസ്റ്റർ ടി.വി. പൗലോസ് ജനറൽ കൺവീനറായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
പാസ്റ്റർ ജെ. സജി (മധ്യമേഖല ഡയറക്ടർ), പാസ്റ്റർ ടി.വി. പൗലോസ് (ജനറൽ കൺവീനർ), പാസ്റ്റർ ഷോജി കോശി (കോർഡിനേറ്റർ), പാസ്റ്റർ കെ.എസ്. സാമുവൽ (പബ്ലിസിറ്റി കൺവീനർ), ജിനു വർഗീസ് (മീഡിയ കൺവീനർ)പാസ്റ്റർ ഷൈജു തങ്കച്ചൻ, ജെയ്സു വി. ജോൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
