കൊട്ടാരക്കര : സെക്ഷൻ സി. എ. 2026-2028 വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ 19ന് കുര എബനേസർ എ. ജി. ചർച്ചിൽ സെക്ഷൻ പ്രസ്ബിറ്റർ. പാസ്റ്റർ സജിമോൻ ബേബി നിർവ്വഹിച്ചു. സെക്ഷൻ സി. എ. സെക്രട്ടറി പാസ്റ്റർ. എബിൻ അച്ചൻകുഞ്ഞ് അധ്യക്ഷനായിരുന്നു.
പാസ്റ്റർ. പി. സി. മാത്യു പ്രാരംഭ പ്രാർത്ഥന നടത്തി.
പുത്രികാ സംഘടന ഭാരവാഹികളായ പാസ്റ്റർ റെജു.ജി, പാസ്റ്റർ റെജി.ജോൺ, പാസ്റ്റർ ഐസക്ക് ജോൺ, പാസ്റ്റർ.സാബു ചാരുംമൂട്, സിസ്റ്റർ. ജയ ജോൺ, പാസ്റ്റർ റെജി വർഗ്ഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
മുഖ്യാതിഥിയായി പങ്കെടുത്ത ഡിസ്ട്രിക്ട് സി. എ. പ്രസിഡണ്ട്. പാസ്റ്റർ. സാം റോബിൻസൺ യാക്കോബ് 5:14 ആധാരമാക്കി യുവജനങ്ങൾ ശക്തമായ പ്രാർത്ഥനാ ജീവിതമുള്ളവരായിരിക്കണമെന്ന് പ്രസംഗിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി സെക്ഷൻ സി. എ. യുടെ മെമെന്റോ പ്രസ്ബിറ്ററിൽ നിന്നും പാസ്റ്റർ സാം റോബിൻസൺ ഏറ്റുവാങ്ങി.
2025വർഷത്തിൽ നടന്ന താലന്ത് പരിശോധനയിലെ എല്ലാ വിജയികൾക്കും മൊമെന്റോ നൽകി ആദരിച്ചു.
സെക്ഷൻ സി എ പ്രസിഡണ്ട് പാസ്റ്റർ പവിൻ ജോർജിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ആശംസ സന്ദേശം പാസ്റ്റർ എബിൻ അച്ചൻ കുഞ്ഞ് സദസിനെ വായിച്ചു കേൾപ്പിച്ചു.സി. എ. ട്രഷറര്‍ ബ്രദർ. അജൂബ് ജോർജ് നന്ദി രേഖപ്പെടുത്തി. പാസ്റ്റർ സാബു ചാരുംമൂട്, ബ്രദർ. അലൻ.റ്റി.ബാബു., എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.പാസ്റ്റർ ജെ.ജോസിന്റെ പ്രാർത്ഥനയും ആശിർവാദത്തോടും കൂടെ യോഗം പര്യവസാനിച്ചു.
വാർത്ത :പാസ്റ്റർ എബ്രഹാം കോശി
