പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിമോചന യാത്ര നടത്തുന്നു. നവംബർ 3 ന് കാസർഗോഡ് നിന്നാരംഭിക്കുന്ന യാത്ര പാറശാലയിൽ സമാപിക്കും. മദ്യം, മയക്കുമരുന്ന്, ആത്മഹത്യ തുടങ്ങിയ പാസ്റ്റർമാരായ ടി ജെ ശാമുവേൽ, കെ ജെ മാത്യു, ഐസക്ക് വി മാത്യു, തോമസ് ഫിലിപ്പ്, ബാബു വർഗീസ് എന്നിവർ പ്രധാന പട്ടണങ്ങളിൽ പ്രസംഗിക്കും.
സാമൂഹ്യ തിൻമകൾക്കെതിരെ നടത്തുന്ന യാത്രക്ക് ഇവാഞ്ചലിസം ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ജെ ജോൺസൻ, സെക്രട്ടറി പാസ്റ്റർ ജോൺസൺ മാമ്മൻ, ട്രഷറാർ പാസ്റ്റർ അജികുമാർ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകും.
