അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി. സീനിയർ പാസ്റ്റർ ജോർജ് പി. ചാക്കോയാണ് പുതിയ പ്രസിഡന്റ്. അരിസോണ ഇന്റർനാഷണൽ എ.ജി. സഭയിലെ പാസ്റ്റർ ജിമ്മി തോമസ് (വൈസ് പ്രസിഡൻ്റ്), ഡാളസ് നോർത്ത് പ്ലേസ് എ.ജി. ശുശ്രൂഷകൻ പാസ്റ്റർ ബിജു തോമസ് (സെക്രട്ടറി), വെർജീനിയ ഇ.സി.പി.ഐ. യൂണിവേഴ്സിറ്റി ഫാക്കൽറ്റി അംഗം റവ.ഡോ. ജോൺസി രാജൻ (ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി.സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ആഗോളതലത്തിൽ ശ്രദ്ധേയനായ കൺവൻഷൻ പ്രസംഗകനാണ്.
