കൊട്ടാരക്കര : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ശിഷ്യത്വ പദ്ധതിയുടെ ഭാഗമായി എ. ജി. കൊട്ടാരക്കര സെക്ഷൻ സംഘടിപ്പിച്ച ട്രെയിനിങ് പ്രസ്ബിറ്റർ പാസ്റ്റർ സജിമോൻ ബേബി ഉദ്ഘാടനം ചെയ്തു. പ്രസംഗം തയ്യാറാക്കാൻ വേണ്ടി മാത്രമുള്ള ബൈബിൾ വായന വേരില്ലാത്ത വൃക്ഷത്തിന്റെ അനുഭവം പോലിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഡി. ടി. ഐ. സെക്ഷൻ കോഡിനേറ്റർ പാസ്റ്റർ റോഷൻ ടി.ജോസഫ് അധ്യക്ഷത വഹിച്ചു.
നമ്മുടെ സഭയിലെ ഓരോ വിശ്വാസിയെയും യേശുക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യരായി രൂപപ്പെടുത്തുക എന്നതാണ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നതെന്ന് ഡി.ടി.ഐ ഡയറക്ടർ, ഡോക്ടർ.ജോൺസൺ ജി സാമുവൽ മുഖ്യ സന്ദേശം നൽകി. വീട്ടിലെ ബൈബിൾ സ്കൂൾ, വീട്ടിലെ സഭായോഗം തുടങ്ങിയവ വർദ്ധിച്ചു വരുന്ന ഈ കാലത്ത് ഡി.ടി.ഐ. ആരംഭം കുറിച്ച ശിഷ്യത്വ പരിശീലനം വിശ്വാസികളെ ഗുണമേന്മയുള്ളവരാക്കി തീർക്കുമെന്ന് അദ്ദേഹം പ്രസംഗിച്ചു.
സഭകളിൽ ക്ലാസുകൾ എങ്ങനെ ക്രമീകരിക്കണമെന്ന് വിശദീകരിച്ച് അസോസിയേറ്റ് ഡയറക്ടർ പാസ്റ്റർ ഷോജി കോശി സംസാരിച്ചു. പാസ്റ്റർ ബേബി ദേവസ്യ സമാപന പ്രാർത്ഥന നടത്തി.
വാർത്ത: പാസ്റ്റർ എബ്രഹാം കോശി
