ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് പാസ്റ്റേഴ്സ് കോൺഫറൻസ് ബാംഗ്ലൂർ ചിക്കഗുബ്ബി ചർച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനത്ത് ( ആർ.എഫ്. കുക്ക് ചാപ്പൽ ) സമാപിച്ചു.
മെയ് 25 – 26 രണ്ട് ദിവസമായി നടന്ന സമ്മേളനം
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ ഡാനി ജോസഫ് ( കേരളം) മുഖ്യ പ്രസംഗകനായിരുന്നു.
കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലധികം പാസ്റ്റർമാർ പങ്കെടുത്ത സമ്മേളനങ്ങൾക്ക്
സ്റ്റേറ്റ് കൗൺസിൽ നേതൃത്വം നൽകി.
വാർത്ത: ബെൻസൺ ചാക്കോ തടിയൂർ
