• അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
  • തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി
  • മൊട്ടക്കുന്നിൽ തെക്കേചരുവിൽ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ…
  • തേപ്പുപാറ ജിജോഷ് ബെന്നി (44) നിര്യാതനായി

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
Written by:
P S Cherian
നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം.22നു ബാംഗ്ലൂരിൽ

ബൈബിൾ വിതരണം ചെയ്യുന്നത് നിർബന്ധിത മതപരിവർത്തനമല്ല; യുപി പോലീസിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി

P S Cherian - INDIA - December 10, 2025
Oplus_0
P S Cherian
105 views 2 secs 0 Comments

ബൈബിൾ വിതരണം ചെയ്യുന്നതോ മതപ്രചാരണം നടത്തുന്നതോ ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവർത്തന നിരോധന നിയമം ചുമത്തി കേസെടുത്ത യുപി പോലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് മഞ്ജു റാണി ചൗഹാൻ അടങ്ങിയ സിംഗിൾ ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഒരാളെ അറസ്റ്റ് കേസിൽ പോലീസിന്റെ നടപടി അതിരുകടന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ബൈബിളുകളും എൽഇഡി സ്ക്രീനും കൈവശം വച്ചു എന്നതിന്റെ പേരിൽ മാത്രം ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്നും, പ്രലോഭനമോ ബലപ്രയോഗമോ നടന്നതായി തെളിയിക്കാൻ സാധിക്കണമെന്നും കോടതി വ്യക്തമാക്കി.

2025 ഓഗസ്റ്റ് 17-ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം. മതപരിവർത്തനം ആരോപിച്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, നിർബന്ധിത മതപരിവർത്തനത്തിന് ഇരയായതായി ആരും പരാതി നൽകിയിരുന്നില്ല. പ്രതികളിൽ നിന്ന് ബൈബിളുകളും മതപ്രചാരണത്തിന് ഉപയോഗിക്കുന്ന എൽഇഡി സ്ക്രീനും കണ്ടെടുത്തു എന്നതായിരുന്നു പോലീസിന്റെ പ്രധാന വാദം. ഇതിന്റെ അടിസ്ഥാനത്തിൽ 2021-ലെ നിയമത്തിലെ 3, 5 വകുപ്പുകൾ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബൈബിൾ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ മതം മാറ്റാൻ ശ്രമിച്ചാൽ മാത്രമേ അത് 2021-ലെ നിയമപ്രകാരം കുറ്റകരമാകൂ. കേസ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് ആരും പരാതിയുമായി മുന്നോട്ട് വരാതിരുന്നിട്ടും പോലീസ് നടപടി സ്വീകരിച്ചത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് കോടതി വിലയിരുത്തി.

രാജേന്ദ്ര ബിഹാരി ലാൽ vs സ്റ്റേറ്റ് ഓഫ് യുപി കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച മുൻ ഉത്തരവും ഹൈക്കോടതി വിധിന്യായത്തിൽ പരാമർശിച്ചു. പ്രത്യേക നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പോലീസ് നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. ഹർജിക്കാർക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. മതവിശ്വാസം പ്രചരിപ്പിക്കാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കുന്നതാണ് ഈ വിധിയെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

TAGS:
PREVIOUS
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് റാന്നി സെൻ്റർ കൺവൻഷൻ ഫെബ്രു. 25 മുതൽ
NEXT
ബെത്ലഹേമിൽ ക്രിസ്തുമസ് : രണ്ട് വർഷത്തിന് ശേഷം ആഘോഷത്തിന് വീണ്ടും തിരി തെളിഞ്ഞു
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1211 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
815 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
782 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
647 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
674 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
625 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
623 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
656 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
March 12, 2026
എച്ച് എം ഐ തമിഴ്നാട് സ്റ്റേറ്റിന് പുതിയ നേതൃത്വം
May 8, 2026
ഐക്യതയുടെ അനിവാര്യത ഊന്നിപ്പറഞ്ഞ് ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് സമാപിച്ചു
October 14, 2025
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റ് കൺവെൻഷൻ ജനുവരി 19 മുതൽ
December 1, 2025
കേരള സീനിയർ പാസ്റ്റേഴ്സ് ഫെലോഷിപ്പ് താങ്ക്സ് ഗിവിംഗ് സർവീസ് നടത്തുന്നു
Leave a Reply

Click here to cancel reply.

Recent Posts

  • അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം
  • തിരുവല്ല നിരണം കളരിത്തറ ജോസഫ് ഡേവിഡ് (59) ബോംബെയിൽ നിര്യാതനായി
  • മൊട്ടക്കുന്നിൽ തെക്കേചരുവിൽ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ കർതൃസന്നിധിയിൽ
  • തേപ്പുപാറ ജിജോഷ് ബെന്നി (44) നിര്യാതനായി
  • നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് സെപ്റ്റം.22നു ബാംഗ്ലൂരിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved