ജയ്പുർ: മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവ സ്കൂളിൻ്റെ അംഗീകാരം റദ്ദുചെയ്തു. കുട്ടികളെ ക്രിസ്തുവിശ്വാസത്തിലേക്ക് ആകർഷിക്കുന്ന വിധത്തിൽ ബ്രെയിൻ വാഷിംഗ് നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജസ്ഥാനിൽ ക്രി സ്ത്യൻ സ്കൂളിൻ്റെ അംഗീകാരം റദ്ദാക്കിയത്. ദുംഗാപുർ ജില്ലയിലെ പാട്ടെല സെൻ്റ് പോൾ സ്കൂളി ന്റെ പ്രവർത്തനാനുമതിയാണു സംസ്ഥാന വിദ്യാഭ്യാസവകുപ്പ് റദ്ദാക്കിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ രാജസ്ഥാൻ സർക്കാർ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്ന സമയത്തു സ്കൂളിനെതിരേ പ്രതിഷേധവുമായി ചില തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നിരുന്നു.
ഇതെത്തുടർന്ന് വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാ പിക്കുകയായിരുന്നു.
കുട്ടികളെ പ്രലോഭിപ്പിച്ചും സമ്മർദം ചെലുത്തിയും യേശുവിനോട് പ്രാർഥിക്കാൻ നിർബന്ധിക്കു ന്നുവെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഏകപക്ഷീയമായ റിപ്പോർട്ട്. അടിസ്ഥാനരഹിതമായ ഈ റിപ്പോർട്ടിനെതിരേ പ്രതിഷേധം ഉയർന്നിരുന്നു.
കൂടാതെ നേരത്തേ സ്കൂൾ ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിൽ പ്രാണികളെ കണ്ടെത്തിയെന്നും കുട്ടികൾക്കു മതിയായ ചികിത്സ നൽകിയില്ലെന്നും ആരോപിച്ച് 230ഓളം കുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
ഈ വിഷയങ്ങളിൽ 2025 ഡിസംബർ 17ന് സ്കൂളിന് നോട്ടീസ് നൽകി. 2026 ജനുവരി ഒന്നിന് നോട്ടീസിന് മറുപടിയും നൽകി. എന്നാൽ, വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ വാദം. ഇതിനുപിന്നാലെയാണ് ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളുടെ പ്രവർത്തനാനുമതി റദ്ദാക്കി കഴിഞ്ഞദിവസം ജില്ലാ വിദ്യാ ഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
ക്രൈസ്തവ സ്ക്കൂളിനോടുള്ള അധികൃതരുടെ എതിർപ്പുമൂലം മുന്നൂറിലധികം കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത അധ്യയനവർഷം ഈ വിദ്യാർഥികൾ മറ്റു
സ്കൂളുകളിലേക്കു മാറണമെന്നാണ് അധികൃതരു ടെ നിർദേശം.
