പുൽപ്പള്ളി: ചെറ്റപ്പാലം ഐപിസി എബെനെസർ സഭയുടെ രജത ജൂബിലി ആഘോഷമായ എറൈസ് എബെനെസർ ഫീസ്റ്റിന്റെ ഭാഗമായി ‘ആദരസന്ധ്യ 2026’ സംഘടിപ്പിച്ചു. ഐ.സി.പി.എഫ്. കേരള മിഷൻ സെക്രട്ടറി ബോബു ഡാനിയേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു.
പുൽപ്പള്ളി പാസ്റ്റേഴ്സ് പ്രയർ ഫെല്ലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ശശി പോൾ മുഖ്യസന്ദേശം നൽകി. ചടങ്ങിൽ സഭയിലെ സാമൂഹിക ആത്മീയ മേഖലകളിൽ വിവിധ സംഭാവനകൾ നൽകിയ 19 വ്യക്തികളെ ആദരിച്ചു. പരിപാടിയിൽ പാസ്റ്റർ സാബു ജോൺ,പാസ്റ്റർ മനോജ് ഇ.കെ. (ട്രഷറർ,പുൽപള്ളി പാസ്റ്റേഴ്സ് പ്രയർ ഫെല്ലോഷിപ്പ്) മനോജ് വി.ജി. (പ്രസിഡന്റ്, ചെറ്റപ്പാലം പഴശ്ശി റെസിഡന്റ്സ് അസോസിയേഷൻ) പാസ്റ്റർ ടി.വി. ജോയ്, പാസ്റ്റർ പി.എം. ചാക്കോ, പ്രസന്ന വിജയൻ,ജെസ്സി പോൾ, ഷൈനി രാജു എന്നിവർ സംസാരിച്ചു.
പരിപാടികൾക്ക് പ്രോഗ്രാം കോർഡിനേറ്റർ ജിബിൻ വർഗീസ് നേതൃത്വം നൽകി.
