പുൽപ്പള്ളി: പുൽപള്ളി ചെറ്റപ്പാലം ഐ.പി.സി എബെനെസർ സഭയുടെ സിൽവർ ജൂബിലി ആഘോഷമായ എറൈസ് എബെനെസർ ഫീസ്റ്റ് 2026ന് ആത്മീയ നിറവിൽ സമാപനമാകുന്നു. ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന സമ്മേളനം മെയ് 8,10 (വെള്ളി, ഞായർ) തീയതികളിൽ ചർച്ച് ഗ്രൗണ്ടിൽ വെച്ച് നടക്കും. മെയ് 8, വെള്ളിയാഴ്ച
വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രമുഖ വചന പ്രഘോഷകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യപ്രഭാഷണം നടത്തും. ബ്രദർ സ്റ്റാൻലി ജോൺ തിരുവനന്തപുരം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
രണ്ടാം ദിനമായ ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ സംഗീത സാന്ദ്രമായ സമാപന സമ്മേളനമാണ് ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തീയ സംഗീത ലോകത്തെ പ്രശസ്തരായ ബ്രദർ ടിബിൻ തങ്കച്ചൻ & ടീം, സക്കു സാജു, ബ്യൂല അബ്രഹാം കണ്ണൂർ എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് ചടങ്ങിലെ പ്രധാന ആകർഷണമായിരിക്കും.
കഴിഞ്ഞ 25 വർഷം ദൈവം നടത്തിയ വിശ്വസ്തതയെ സ്മരിക്കുന്ന ഈ അനുഗ്രഹീത നിമിഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
എറൈസ് എബെനെസർ ഫീസ്റ്റ് 2026 ആഘോഷങ്ങൾക്ക് സമാപനം
