അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പറന്തൽ കൺവൻഷൻ ഗ്രൗണ്ടിനോട് ചേർന്നുള്ള ഓഫീസ് കോംപ്ലക്സിൻ്റെ ഉൽഘാടനം ജനറൽ കൺവൻഷനോടുനുദ്ധിച്ച് ജനു. 28 ന് ബുധനാഴ്ച രാവിലെ 10:30 ന് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ പാസ്റ്റർ റ്റി ജെ ശാമുവേൽ സമർപ്പിച്ചു.
ഉൽഘാടന സമ്മേളനത്തിൽ അസിസ്റ്റൻ്റ് സൂപ്രണ്ട്
ഡോ ഐസക് വി മാത്യു അധ്യക്ഷത വഹിച്ചു എക്സിക്യൂട്ടീവ് അംഗമായ പാസ്റ്റർ ബാബു വർഗീസ് സങ്കീർത്തനം വായിച്ചു. ഓഫീസ് സമുച്ചയത്തിൻ്റെ
ഗ്രൗണ്ട് ഫ്ലാറിൻ്റെ അനാച്ഛാദന കർമ്മം റവ വിൽസൺ ജോസ് ഏജി യുഎസ്എ ശുശ്രൂഷകൻ നിർവഹിച്ചു.
ഫസ്റ്റ് ഫ്ലോറിൻ്റെ അനാച്ഛാദന കർമ്മത്തിന് 2024 ൽ AGIFNA കൺവീനർ ആയിരുന്ന ക്യാപ്റ്റൻ റവ സ്റ്റാൻലി ജോർജ്ജ് യുഎസ്എ നേതൃത്വം നൽകി.
അസംബ്ലീസ് ഓഫ് ഗോഡ് പറന്തൽ കൺവൻഷൻ ഗ്രൗണ്ടിനു വേണ്ടി ബോർഡ് മെമ്പർന്മാരുടെ പ്രതിനിധിയായി റവ ഏബ്രഹാം തോമസ് ശില അനാച്ഛാദനം ചെയ്തു ജനറൽസെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് നേതൃത്വം നൽകി കൂടാതെ മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അംഗങ്ങൾ ആശംസകൾ അറിയിച്ചു.
വാർത്ത:പാസ്റ്റർ ഷിബു ബേബിജോൺ അടൂർ
