• കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും 10-നും
  • റ്റിപിഎം ഓസ്‌ട്രേലിയസെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ
  • യേശുക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുനൽകി, ദൈവഹിതമറിഞ്ഞ് വിശ്വസ്തദാസരായി നിലകൊള്ളുക: പാസ്റ്റർ…
  • വിക്ടറി വിമൻസ് കോൺഫ്രൻസ് അനുഗ്രഹീത സമാപനം

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും
Written by:
P S Cherian
യേശുക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുനൽകി, ദൈവഹിതമറിഞ്ഞ് വിശ്വസ്തദാസരായി നിലകൊള്ളുക:

നൂറാം വർഷത്തിന്റെ പ്രൗഢിയിൽ (1927–2027) പുനലൂർ ബഥേൽ ബൈബിൾ കോളേജ്; ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കം

P S Cherian - INDIA - September 25, 2026
P S Cherian
163 views 8 secs 0 Comments

ഇന്ത്യയിലെ ആദ്യ പെന്തക്കോസ്ത് വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനം നൂറാം വർഷത്തിലേക്ക്; ശതാബ്ദി സമ്മേളനം റവ. ഡോ. ടി. ജെ. സാമുവൽ ഉദ്ഘാടനം ചെയ്യും.

പുനലൂർ: ഇന്ത്യയിലെ വേദശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് നൂറുവർഷത്തെ പാരമ്പര്യം പൂർത്തിയാക്കുന്ന ബഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് 2026 സെപ്റ്റംബർ 26-ന്, ശനിയാഴ്ച രാവിലെ 9.30-ന് തുടക്കമാകും. പുനലൂരിലെ ബഥേൽ ബൈബിൾ കോളേജ് ക്യാമ്പസിൽ നടക്കുന്ന ശതാബ്ദി ഉദ്ഘാടന സമ്മേളനം റവ. ഡോ. ടി. ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും.

റവ. ജോൺ എച്ച്. ബർജസ്സ് എന്ന സമർപ്പിത മിഷനറി 1927-ൽ മാവേലിക്കരയിൽ സ്ഥാപിച്ച ബഥേൽ ബൈബിൾ കോളേജ് നൂറുവർഷം പിന്നിടുകയാണ്. ഈ സ്ഥാപനത്തിന്റെ ആദ്യത്തെ പേര് ബഥേൽ ബൈബിൾ സ്കൂൾ എന്നായിരുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടായി വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെയും ക്രിസ്തീയ ശുശ്രൂഷാ പരിശീലനത്തിന്റെയും മേഖലകളിൽ ബഥേൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി വരുന്നു. സെനറ്റ് ഓഫ് സെറാമ്പൂർ കോളേജ് (യൂണിവേഴ്സിറ്റി)യുടെ അംഗീകാരമുള്ള വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ബഥേൽ ബൈബിൾ കോളേജ്, ഇന്ത്യയിലെ വേദശാസ്ത്ര വിദ്യാഭ്യാസ ചരിത്രത്തിൽ നൂറുവർഷം പൂർത്തിയാക്കുന്ന പെന്തക്കോസ്ത് സ്ഥാപനമെന്ന നിലയിൽ പ്രത്യേക ചരിത്രപ്രാധാന്യം നേടിയിട്ടുണ്ട്.

“ക്രിസ്തുവിനെ അറിയുവാനും ക്രിസ്തുവിനെ അറിയിക്കുവാനും” (To Know Christ and Make Him Known) എന്ന ദൗത്യവാക്യം മുൻനിർത്തി, ആയിരക്കണക്കിന് വിദ്യാർഥികൾക്ക് വേദശാസ്ത്ര വിദ്യാഭ്യാസം നൽകുന്നതിനും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സുവിശേഷ ദൗത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുന്നതിനും ബഥേലിന് സാധിച്ചിട്ടുണ്ട്. ബഥേലിൽനിന്ന് പരിശീലനം നേടിയവർ സഭാശുശ്രൂഷ, സുവിശേഷീകരണം, മിഷൻ പ്രവർത്തനം, അധ്യാപനം, സഭാനേതൃത്വം തുടങ്ങി വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചുവരുന്നു. ബഥേലിന്റെ പ്രായോഗിക ശുശ്രൂഷാ വിഭാഗമായ HMCയുടെ പ്രവർത്തനങ്ങളിലൂടെ ഒട്ടനവധി സഭകൾ സ്ഥാപിതമായിട്ടുണ്ട്.

ഇന്ത്യയിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആദ്യത്തെ സ്ഥാപനമായ ബഥേൽ ബൈബിൾ കോളേജ്, അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത് അസംബ്ലീസ് ഓഫ് ഗോഡ് ആരംഭിച്ച ആദ്യത്തെ വേദശാസ്ത്ര പഠനശാല കൂടിയാണ്. വിശ്വാസസമൂഹം സ്നേഹപൂർവം “കുന്നിൻപുറം” എന്ന് വിളിക്കുന്ന പുനലൂരിലെ മുസാവരി കുന്നിൽ ബഥേൽ പ്രവർത്തിക്കുന്നു. ക്രമീകൃതമായ വേദശാസ്ത്ര പഠനം, ആത്മീയ വളർച്ച, ചിട്ടയായ ജീവിതം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പരിശീലന പാരമ്പര്യമാണ് ബഥേലിന്റേത്.

നിലവിൽ സെനറ്റ് ഓഫ് സെറാമ്പൂർ കോളേജ് (യൂണിവേഴ്സിറ്റി)യുടെ അംഗീകാരമുള്ള B.Th, B.D. റെഗുലർ കോഴ്സുകളോടൊപ്പം കോളേജിന്റെ വിവിധ റെഗുലർ, ഓൺലൈൻ കോഴ്സുകളും നിലവിലുണ്ട്.

കാലഘട്ടത്തിന്റെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ്, ക്രമീകൃതമായ വേദശാസ്ത്ര വിദ്യാഭ്യാസത്തിലൂടെ ശുശ്രൂഷയ്ക്കായി വേദശാസ്ത്ര വിദ്യാർഥികളെ സജ്ജമാക്കുന്നതിലും ബഥേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വേദശാസ്ത്രപരമായ അറിവിനോടൊപ്പം ആത്മീയ രൂപീകരണത്തിനും പ്രായോഗിക ശുശ്രൂഷാ പരിശീലനത്തിനും ബഥേൽ എക്കാലവും പ്രാധാന്യം നൽകുന്നു.

കഴിഞ്ഞ നൂറുവർഷത്തെ ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് നന്ദി അർപ്പിക്കുവാനും, ദൗത്യനിർവഹണത്തിൽ കൂടുതൽ സമർപ്പിതരാകുവാനും, പുതിയ ദർശനത്തോടെ മുന്നേറുവാനുമുള്ള അവസരമായാണ് ശതാബ്ദി വർഷത്തെ ബഥേൽ കാണുന്നത്. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തുവിന്റെ സുവിശേഷം ഫലപ്രദമായി അറിയിക്കുന്നതിനായി പുതിയ തലമുറയെ ഒരുക്കുക എന്നതാണ് മുന്നിലുള്ള പ്രധാന ദൗത്യം. വേദശാസ്ത്ര വിദ്യാഭ്യാസത്തിലും ശുശ്രൂഷാ പരിശീലനത്തിലും കൂടുതൽ ശക്തമായി മുന്നോട്ടുപോകുന്നു.

ശതാബ്ദി വർഷത്തിന്റെ ഉദ്ഘാടന ദിനത്തിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ലേഡീസ് ഹോസ്റ്റൽ, ശതാബ്ദി ഗേറ്റ് & റോഡ് തുടങ്ങിയ പദ്ധതികൾക്കു ആരംഭം കുറിക്കും. ബഥേലിലെ പൂർവവിദ്യാർഥികളുടെ സ്നേഹസമ്മാനമാണ് ശതാബ്ദി ഗേറ്റും പുതിയ റോഡും. കോളേജിന്റെ ഭാവി വികസനത്തിനും വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെ കൂടുതൽ ഫലപ്രദമായ മുന്നേറ്റത്തിനും ഈ പദ്ധതികൾ സഹായകരമാകും.

വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെയും സുവിശേഷ ദൗത്യത്തിന്റെയും മേഖലകളിൽ ബഥേൽ ബൈബിൾ കോളേജ് നൽകിയ സംഭാവനകളെ അനുസ്മരിക്കുന്ന ഈ ചരിത്ര നിമിഷത്തിൽ, സഭാ നേതാക്കൾ, ശുശ്രൂഷകർ, പൂർവവിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ, വിശ്വാസസമൂഹം എന്നിവരുടെ സാന്നിധ്യവും പ്രാർത്ഥനയും സഹകരണവും കോളേജ് അഭ്യർഥിക്കുന്നു. 2027 ഏപ്രിൽ 21, 22 തീയതികളിലാണ് ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം.
കഴിഞ്ഞ നൂറുവർഷത്തെ ദൈവത്തിന്റെ വിശ്വസ്തത ആഘോഷിക്കുകയും വരും തലമുറകളിലേക്കുള്ള ശുശ്രൂഷയ്ക്കായി പുതിയ ദർശനത്തോടെ മുന്നേറുകയും ചെയ്യുന്ന ബഥേലിന്റെ ശതാബ്ദി ആഘോഷങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം അഭ്യർഥിക്കുന്നു.

TAGS:
PREVIOUS
ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ ഒക്ടോബർ 2 മുതൽ
NEXT
ബ്രദർ രാജൻ കുരുവിള വാഹന അപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
573 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 2 weeks ago
Popular
BRIDES WANTED
1844 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1284 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1176 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

GROOMS WANTED
958 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
902 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
876 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
907 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
January 23, 2026
ഐപിസി കുറവിലങ്ങാട് സെൻ്റർ കൺവൻഷൻ ജനു.29 മുതൽ
February 28, 2026
മുംബൈ പെന്തെക്കോസ്തൽ ലേഡീസ് പ്രയർ മൂവ്മെന്റിന് പുതിയ നേതൃത്വം
December 10, 2025
ബൈബിൾ വിതരണം ചെയ്യുന്നത് നിർബന്ധിത മതപരിവർത്തനമല്ല; യുപി പോലീസിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി
May 6, 2026
യുണൈറ്റഡ് കൗൺസിൽ ഓഫ് പെന്തക്കോസ്തൽ ചർച്ച്സ് (യു സി പി സി ) രൂപീകരിച്ചു
Leave a Reply

Click here to cancel reply.

Recent Posts

  • കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ വി. ബി.എസ്. ഒക്ടോബർ 9-നും 10-നും
  • റ്റിപിഎം ഓസ്‌ട്രേലിയസെൻ്റർ മദർ ജെസ്സിക്ക അന്തരാജ് (80) കർത്തൃസന്നിധിയിൽ
  • യേശുക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും പകർന്നുനൽകി, ദൈവഹിതമറിഞ്ഞ് വിശ്വസ്തദാസരായി നിലകൊള്ളുക: പാസ്റ്റർ രാജു പൂവക്കാല
  • വിക്ടറി വിമൻസ് കോൺഫ്രൻസ് അനുഗ്രഹീത സമാപനം
  • നെടുങ്കണ്ടത്ത് സുവിശേഷഘോഷണവും സംഗീത വിരുന്നും ഒക്ടോ. 5 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
പെന്തെക്കോസ്തും നിലവിളക്കും |റവ. ഡോ. സിനോജ് ജോർജ്ജ്
P S Cherian - October 3, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
പെന്തെക്കോസ്തും നിലവിളക്കും |റവ. ഡോ. സിനോജ് ജോർജ്ജ്
P S Cherian - October 3, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved