ടെക്‌സസ്: ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ 2026 ഒക്ടോബർ 2 മുതൽ 4 വരെ ടെക്സസിലെ മെസ്കിറ്റിൽ വെച്ച് നടക്കും. മെസ്കിറ്റ് ബാർൺസ് ബ്രിഡ്ജ് റോഡിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ (940 Barnes Bridge Rd, Mesquite, TX 75150) വെച്ചാണ് മൂന്ന് ദിവസത്തെ ആത്മീയ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. “അവനിലേക്ക് നോക്കിയവർ പ്രകാശിതരായി” (സങ്കീർത്തനങ്ങൾ 34:5) എന്ന വേദഭാഗത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിക്കും, ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 6:30-നും, ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 9:30-നും മീറ്റിംഗുകൾ ആരംഭിക്കും.
പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ജോയ് തോമസ്, പാസ്റ്റർ റെജി മാത്യു എന്നിവർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷ നിർവഹിക്കും. ആരാധനകൾക്ക് റെജി ഇമ്മാനുവേൽ, പാസ്റ്റർ സിബിൻ അലക്സ് എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്കായി റവ. ഫിന്നി വർഗീസുമായി (972-333-7542) ബന്ധപ്പെടുക

