പത്തനാപുരം:ബെഥേൽ ഗോസ്പൽ അസംബ്ലി 35-ാമത് ജനറൽ കൺവൻഷൻ 2026 ജനുവരി 29 വ്യാഴം മുതൽ ഫെബ്രുവരി 1 ഞായർ വരെ ആസ്ഥാനമായ പത്തനാപുരം ബെഥേൽ കൺവൻഷൻ സെന്ററിൽ നടക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഭകളിലെ കർത്തൃശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുന്ന ഈ മഹായോഗങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
സഭകളുടെ ജനറൽ സെക്രട്ടറി റവ:എം.ഓ. അനിയൻ ജനറൽ കൺവീനറായും, സെക്ഷൻ പ്രെസ്ബിറ്റർമാർ കൺവീനർമാരായും, വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരങ്ങൾ പൂർത്തിയാകുന്നു.
സഭയുടെ ഓവർസിയർ റവ.ഡോ.ജോയ് പി. ഉമ്മൻ ഉദ്ഘാടനം ചെയ്യുന്ന ഈ യോഗങ്ങളിൽ പാസ്റ്റർമാരായ ഡോ:ജോൺസൻ ഡാനിയേൽ, പാസ്റ്റർ: കുമാർ ദാസ് ഡി.ജെ, പാസ്റ്റർ കെ.ആർ. മനോജ്, പാസ്റ്റർ ജോസ് ഐക്കരപ്പടി, മിസ്സിസ് ഗ്രെയ്‌സ് ഉമ്മൻ തുടങ്ങിയവർ ദൈവവചന പ്രഘോഷണങ്ങൾ നിർവഹിക്കും.
29ന് രാവിലെ 10:30ന് ശുശ്രൂഷകൻമാരുടെ കുടുംബസമ്മേളനത്തോടെ ആരംഭിക്കുന്ന മഹായോഗത്തിൽ സഭയുടെ എക്സിക്യുട്ടീവ് അംഗങ്ങളും, പ്രെസ്ബിറ്റർമാരും വിവിധ യോഗങ്ങൾക്ക് അദ്ധ്യക്ഷത വഹിക്കും. ബൈബിൾ ക്ലാസുകൾ, ശുശ്രൂഷക സമ്മേളനങ്ങൾ, സഹോദരീസമ്മേളനം, സൺഡേസ്കൂൾ, യുവജന സമ്മേളനം, പൊതു സമ്മേളനം തുടങ്ങിയവയും
ശനിയാഴ്ച രാവിലെ 9മണിക്ക് സ്നാന ശുശ്രൂഷയും, 10:30മുതൽ സഹോദരി സമ്മേളനവും, ഉച്ചകഴിഞ്ഞ് 2മണിക്ക് ജനറൽ ബോഡിയോഗവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും, 3 മണി മുതൽ യുവജന സമ്മേളനവും നടത്തപ്പെടും.
ഞായറാഴ്ച രാവിലെ 8മണിക്ക് ആരംഭിക്കുന്ന വിശുദ്ധ സഭായോഗത്തോടും, തിരുമേശ ശുശ്രൂഷയോടുംകൂടി യോഗം സമാപിക്കും. ഈ യോഗങ്ങളിൽ ബി.ജി.എ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.
