ബ്രിസ്ബെയ്ൻ:- ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഹെബ്രോൻ പെന്തെക്കോസ്തൽ ചർച്ച് പ്രവർത്തനം ആരംഭിച്ചു. ബ്രിസ്‌ബെയ്നിൽ ഉള്ളവർക്കും പുതിയതായി വരുന്നവർക്കും യഥാർത്ഥ പെന്തെക്കോസ്തു പശ്ചാത്തലത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും ആരാധിക്കുവാൻ ഉള്ള കൂട്ടായ്മ.
2026 ജൂൺ 21 ഞായറാഴ്ച വൈകുന്നേരം ഐപിസി ഓസ്ട്രേലിയ റീജിയൻ വൈസ്പ്രസിഡന്റ് പാസ്റ്റർ സജിമോൻ സഖറിയയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉൽഘാടന മീറ്റിംഗിൽ ബ്രിസ്‌ബെയ്ന്റെ വിവിധ ഇടങ്ങളിൽ നിന്നും അനേകം ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു.
ഐപിസി ഓസ്ട്രേലിയ റീജിയൻ ഫൗണ്ടർ പ്രസിഡന്റും ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറിയുമായ പാസ്റ്റർ തോമസ് ജോർജ് ചർച്ചിന്റെ ഉൽഘാടനവും മുഖ്യ പ്രസംഗവും നിർവഹിച്ചു.
ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഏലിയാസ് ജോൺ, സെക്രട്ടറി ഇവാ. മനു ജോസഫ് എന്നിവർ വചനം സംസാരിച്ചു.
പാസ്റ്റർമാരായ പ്രകാശ് ജേക്കബ് , ജിംസൺ പി. തങ്കച്ചൻ , ഐപിസി ജനറൽ കൗൺസിൽ മെമ്പർ ഡോ. ജോർജ് തോമസ് എന്നിവർ ആശംസകളും അറിയിച്ചു.
Contact:- Evg. Abraham Varghese (Animon)
Fitzgibbon community centre
545 Roghan Road, Fitzgibbon 4018
Phone:- +61 404370236
Email: hpchebron@gmail.com
Website. www.hpcbrisbane.com
