വാർത്ത:പാസ്റ്റർ ഷിബുജോൺ റാന്നി
കൊച്ചി: മെലീത്ത ഇൻ ക്രൈസ്റ്റ് നയിക്കുന്ന കൊച്ചിൻ പെന്തകോസ്ത് ഐക്യ കൂട്ടായ്മയുടെ( CPIK) ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ചെല്ലാനം കടലോര കൺവൻഷൻ നവംബർ 4 വ്യാഴം മുതൽ 8 ഞായർ വരെ ദിവസവും വൈകിട്ട് 5:30 മുതൽ 8:30 വരെ ചെല്ലാനം കമ്പനിപ്പടിയിൽ നടക്കും
പാസ്റ്റർ രാജൂ ആനിക്കാട് കൺവൻഷൻ ഉൽഘാടനം ചെയ്യും പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ കെ എ ഏബ്രഹാം, പാസ്റ്റർ കെ ജെ തോമസ് (കുമളി) പാസ്റ്റർ അജി ആൻ്റണി (റാന്നി) എന്നിവർ പ്രസംഗിക്കും പാസ്റ്റർന്മരായ
കെ പി സജി, കെ എ കുരുവിള, സുഭാഷ് അടൂർ, ജോൺ മാത്യു, ബിജു ജോസ് എന്നിവർ അധ്യക്ഷത വഹിക്കും എം ഐ സി ഡയറക്ടർ പാസ്റ്റർ ദിൽഫാൻ നേതൃത്വം നൽകും.
മെലീത്ത മ്യൂസിക് ബാൻ്റും, പാസ്റ്റർ ടിനു ജോൺ, പാസ്റ്റർ സെബാസ്റ്റ്യൻ ഷാജി, പാസ്റ്റർ ജിസ്സൻ ആൻ്റണി, പാസ്റ്റർ അനീഷ് മറുവക്കാട്, ബ്രദർ ഡേവിഡ് കെ ജേയിംസ്, ബ്രദർ ആൽബർട്ട് സെബാസ്റ്റ്യൻ, ബ്രദർ ഫെയിത്ത് പ്രസാദ് എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും. സി,പി,ഐ,കെ (CPIK) ഭാരവാഹികളായ പ്രസിഡൻ്റ് പാസ്റ്റർ റാഫേൽ, സെക്രട്ടറി പാസ്റ്റർ സാബു ശാമുവേൽ, ട്രഷറാർ ബ്രദർ അജി ചിറക്കൽ,പ്രയർ കോർഡിനേറ്റർ ബ്രദർ മാർട്ടിൻ എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: +919649242572
+919746436102
+917306347467
+919562194342

