ചാലക്കുടി :ക്രിസ്തുസഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗങ്ങൾ ജനു. 20 ചൊവ്വ മുതൽ 22 വ്യാഴം വരെ പരിയാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകീട്ട് 6ന് പൊതുയോഗം.
പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ഷമീർ കൊല്ലം എന്നിവർ പ്രസംഗിക്കും. ചർച്ച് ക്വയർ ഗാനശുശ്രുഷ നിർവഹിക്കും. ജെൻസൺ കെ. ബി, ഷാജു എം.എ എന്നിവർ നേതൃത്വം നൽകും.
