കുവൈറ്റ് സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ വാർഷിക കൺവെൻഷനും സംയുക്ത ആരാധനയും നവംബർ 12 ബുധനാഴ്ച്ച മുതൽ നവംബർ 14 വെള്ളിയാഴ്ച്ച വരെ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ സംയുക്ത ആരാധന നവംബർ 14 വെള്ളിയാഴ്ച്ച രാവിലെ 6.30 മണിക്ക് കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ നടക്കും.
സുപ്രസിദ്ധ കൺവെൻഷൻ പ്രഭാഷകനും ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ ശുശ്രൂഷകനുമായ പാസ്റ്റർ റെജി മാത്യുവാണ് മുഖ്യ പ്രഭാഷകൻ.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ റീജിയൻ ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : ബ്രദർ ജോബി മാർക്കോസ് (റീജിയൻ സെക്രട്ടറി) 97327885, ബ്രദർ സജി കെ ജെ (പബ്ലിസിറ്റി കൻവീനർ) 97496970.
