തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് ഡിപ്പാർട്ട്മെന്റിന്റെ തിരുവല്ല മേഖലയുടെ പ്രവർത്തന ഉദ്ഘാടനവും ഏകദിന സെമിനാറും ഫെബ്രുവരി ഒമ്പതിന് മുളക്കുഴ ആർഎഫ് കുക്ക് ഓഡിറ്റോറിയത്തിൽ നടക്കും. സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഉദ്ഘാടനം ചെയ്യും. മേഖല ഡയറക്ടർ പാസ്റ്റർലൈജു നൈനാൻ അധ്യക്ഷത വഹിക്കും.
എൽ.എം സ്റ്റേറ്റ് പ്രസിഡന്റ് ഹെലന റെജി മുഖ്യ സന്ദേശം നൽകുന്നു. അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു, ബ്രദർ ജോസഫ് മറ്റത്തുകാല (ബിലീവേഴ്സ് ബോർഡ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി) , ബിലീവേഴ്സ് ബോർഡ് സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ബ്രദർ അജി കുളങ്ങര, സിസ്റ്റർ സിസി ബാബു എൽ എം സ്റ്റേറ്റ് സെക്രട്ടറി, എൽ.എം സ്റ്റേറ്റ് ബോർഡ് മെമ്പേഴ്സ് മേരിക്കുട്ടി എബ്രഹാം,ബ്ലെസ്സി തോമസ്,ജിൻസി സാം, സാലമ ജോൺ, സെലിൻ,ഗ്രേസി ജോൺസൺ , ഉഷ ജോൺ, എന്നിവർ സന്നിഹിതരായിരിക്കും.
സോണൽ പ്രസിഡന്റ് സിസ്റ്റർ മിനി ലൈജു, സെക്രട്ടറി ആശ ജി വൈദ്യൻ, സോണൽ ട്രഷറർ സിസ്റ്റർ എലിസബേത്ത് ജസ്വിൻ എന്നിവർ നേതൃത്വം നൽകും.
സെന്റർ ഓർഗനൈസർമാർ സെന്റർ പാസ്റ്റേഴ്സ് സെന്റർ പ്രസിഡന്റുമാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ ഡിപ്പാർട്ട്മെന്റ് ഹെഡ്സ്, 13 സെന്ററുകളിലെ പ്രാദേശിക സഭാ ശുശ്രൂഷകമാർ,വിശ്വാസ സമൂഹത്തിലെ സഹോദരിമാർ സമ്മേളനത്തിൽ പങ്കെടുക്കും.
