ടെക്സാസ്: അഗാപ്പെ ചർച്ച് ദേശീയതലത്തിലെ ജനറൽ ഓവർസീയറായ റവ. ഷാജി കെ. ഡാനിയേലിന്
അമേരിക്കയിലെ ടൽസാ, ഒക്ലഹോമയിലെ വിസ്ഡം യൂണിവേഴ്സിറ്റിയിൽ നിന്ന്
ബൈബിള്‍ ജ്ഞാനത്തിൽ (Doctorate in Biblical Wisdom) ഡോക്ടറേറ്റ് ബിരുദം ലഭിച്ചു.
ദൈവവചനത്തെ ആഴത്തിൽ പഠിപ്പിക്കുന്നതിലും ആത്മീയ നേത്യത്വത്തിലുമുള്ള അദ്ദേഹത്തിന്റെ വർഷങ്ങളായുള്ള വിശിഷ്ട ശുശ്രൂഷകൾക്ക് ലഭിച്ച ഈ അക്കാദമിക് അംഗീകാരം ക്രൈസ്തവ സമൂഹത്തിൽ ശ്രദ്ധേയമായിരിക്കുകയാണ്.
ദേശീയതലത്തിൽ അഗാപ്പെ ചർച്ച് ശൃംഖലക്ക് നേതൃത്വം നൽകുന്ന റവ. ഷാജി കെ. ഡാനിയേൽ അനേകം ശുശ്രൂഷകൾക്കും ആത്മീയ പരിശീലനങ്ങൾക്കും നേതൃത്വം നൽകിവരുന്നു. ഈ ബഹുമതി ദൈവരാജ്യത്തിന്റെ ശുശ്രൂഷയിൽ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെ കൂടുതൽ ബലപ്പെടുത്തുന്നതായി വിലയിരുത്തപ്പെടുന്നു.
