കൊച്ചി: ഹോളി ബീറ്റ്സിന്‍റെ നാലു പതിറ്റാണ്ടു പിന്നിടുന്ന ക്രിസ്തീയ സംഗീത ശുശ്രൂഷയുടെ വാർഷികത്തോടനുബന്ധിച്ച് മെഗാ ക്രിസ്ത്യൻ മ്യൂസിക് കൺസേർട്ട് – “ഹോളി നൈറ്റ് 2026 ” കൊച്ചി ഇടപ്പള്ളിയിൽ നടക്കും.
ഇടപ്പള്ളി പത്തടിപ്പാലം ബ്ലെസ്സിംഗ് ടുഡേ ഇന്റർനാഷണൽ ചർച്ചിൽ ഫെബ്രു 14ന് ശനിയാഴ്ച വൈകുന്നേരം 5 : 30ന് നടക്കുന്ന മ്യൂസിക് ഈവൻ്റിൽ ജോസ് ജോർജ്, ഇഷാൻ ദേവ്, ബിനോയി ചാക്കോ, കുട്ടിയച്ചൻ, ഇമ്മാനുവേൽ ഹെൻട്രി, വി.ജെ. ട്രാവൻ, ജെയ്സൺ സി. സോളമൻ, വിനീത പ്രിൻസ്, ജിജി സാം തുടങ്ങി കേരളത്തിലെ പ്രശസ്തരായ 40 ഗായകരും സംഗീതജ്ഞരും അണിനിരക്കും. സാംസൺ കോട്ടൂർ ആണ് ഓർക്കസ്ട്ര നയിക്കുന്നത്.
ജോസ് ജോർജ്
(ഹോളി ബീറ്റ്സ്) ജനറൽ കൺവീനറായി വിപുലമായ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
40 ൽ പരം വർഷത്തെ ദൈവിക വിശ്വസ്തതയുടെ സ്തോത്രാർപ്പണമായാണ് പ്രോഗ്രാം നടക്കുന്നത്.
ക്രിസ്തീയ സംഗീത ലോകത്ത് ചിരപ്രതിഷ്ഠ നേടിയ ഒരു സംഗീത ഗ്രൂപ്പ് ആണ് ഹോളീ ബീറ്റ്സ്. 1982- മുതൽ പ്രവർത്തനം ആരംഭിച്ച ഹോളീബീറ്റ്സ് ആയിരത്തിൽധികം സ്റ്റേജു പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്. അനേക ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സമ്മനിക്കുവാനും അനേകരെ ഗാനങ്ങളിലൂടെ ക്രിസ്തുവിങ്കലേക്ക് ആകർഷിക്കുവാനും അനേകരുടെ മാനസാന്തരത്തിനും സൗഖ്യത്തിനും കാരണമായിത്തീരുവാനും ഈ ഗ്രൂപ്പിനെ ദൈവം ഉപയോഗിച്ചു. ഒട്ടനവധി കലാകാരൻന്മർക്ക് കൈത്താങ്ങലേകുവനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 40-ൽ പരം വർഷങ്ങൾ ദൈവം നടത്തിയ വഴികൾ ഓർത്തുകൊണ്ട് നിത്യനായ ദൈവത്തിനു നന്ദി അർപ്പിക്കുവൻ 2025 ജനുവരി മുതൽ പല സ്ഥലങ്ങളിലായി നടത്തിവന്നിരുന്ന “Celebration of 40+Years of God’s Faithfulness“
എന്ന സംഗീത യാത്രയുടെ സമാപന സംഗീത സമ്മേളനമാണ് HOLY NIGHT‘26 എന്ന പേരിൽ ഇടപ്പള്ളിയിൽ നടക്കുന്നത്.
For more Information:
Please Contact:
Jose George ഹോളിബീറ്റസ്
9747250505
