അഞ്ചൽ : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അഞ്ചൽ സെന്റർ 34 – മത് കൺവെൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ പെരുങ്ങള്ളൂർ, മാക്കുളം ഇലവിള ഗ്രൗണ്ടിൽ നടക്കും.
സെന്റർ മിനിസ്റ്റർ പാസ്റ്റർ കുഞ്ഞുമോൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്ന ഈ കൺവെൻഷനിൽ, പാസ്റ്റർമാരായ K.J. മാത്യു, K.A. എബ്രഹാം, ഷിബു K. മാത്യു, സാബു ചാപ്രത്ത്. എന്നീ കർത്തൃദാസന്മാർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും.
ദിവസവും വൈകുന്നേരം 6 മുതൽ 9 വരെ പൊതുയോഗം ഉണ്ടായിരിക്കും. കൺവെൻഷനോട് അനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി സൺഡേസ്കൂൾ, പി. വൈ. പി. എ. ,ഇവാഞ്ചലിസം ബോർഡ് , സോദരി സമാജം വാർഷിക സമ്മേളനങ്ങൾ നടക്കും. ഹെവൻലി ബീറ്റ്സ് കൊട്ടാരക്കര ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഫെബ്രുവരി 8 ഞായർ രാവിലെ 8.30 നു കർത്തൃമേശ ശുശ്രൂഷയോടും സംയുക്ത ആരാധനയോടും കൺവെൻഷൻ 1 മണിക്ക് സമാപിക്കും.
കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സെന്റർ സെക്രട്ടറി പാസ്റ്റർ. ഷിജു ബേബി പബ്ലിസിറ്റി കൺവീനർ പാസ്റ്റർ. റോണി ജോർജ് എന്നിവർ അറിയിച്ചു.
