ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ 2026 ജനുവരി 29 വ്യാഴം മുതൽ ഫെബ്രുവരി 1 ഞായർ വരെ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സിൽ നടക്കും.
സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
കൺവൻഷനിൽ പാസ്റ്റർമാരായ ഡോ. വൽസൺ ഏബ്രഹാം , ഷാജി ഡാനിയേൽ , പി.വി. ജോസ് , സാം ജോർജ് ,വിൽസൺ ജോസഫ്, ഡോ.വർഗീസ് ഫിലിപ്പ്, വർഗീസ് മാത്യൂ എന്നിവർ പ്രസംഗിക്കും.
പിവൈപിഎ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
കൺവൻഷനിൽ ഗാനശുശ്രൂഷ ,സുവിശഷ പ്രസംഗം ,ശുശ്രൂഷക സമ്മേളനം, ബൈബിൾ ക്ലാസ്, സോദരി സമാജം സമ്മേളനം,പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനം എന്നിവ നടക്കും.
സമാപന ദിവസമായ ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും.
കൺവെൻഷൻ ജനറൽ കൺവീനറായി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.വി. ജോസ് ജോയിന്റ് കൺവീനർമാരായി പാസ്റ്റർ ജിജോയ് മാത്യൂ, ബ്രദർ ബിജു എം.പാറേൽ
എന്നിവർ പ്രവർത്തിക്കും.
