കുമ്പനാട്: പ്രാർത്ഥനയും ദൈവവചനവും ദൈവജനത്തിന്റെ ശക്തിയാണെന്ന് പാസ്റ്റർ ബ്ലെസ്സൻ കുഴിക്കാല. ഐപിസി നെല്ലിമല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ തോമസ് ഫിലിപ്പ് വചന ശുശ്രൂഷ നിർവഹിച്ചു. ദൈവം പറഞ്ഞ വാഗ്ദത്തങ്ങൾ ഏത് ഇരുട്ടുള്ള പ്രതിസന്ധിയിലും നിവർത്തിക്കുമെന്നും ദൈവത്തിന്റെ വെളിപാട് ഉള്ളവർക്ക് അത് മനസ്സിലാക്കാൻ കഴിയും എന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഐപിസി നെല്ലിമല സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ നെല്ലിമല സഭാഹാളിന് സമീപം പേങ്ങാട്ട് ഗ്രൗണ്ടിൽ ഏപ്രിൽ എട്ടു വരെ നടക്കുന്ന സുവിശേഷ യോഗത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ റെജി ശാസ്താംകോട്ട, ജോയ് പാറക്കൽ എന്നിവർ പ്രസംഗിക്കും.
നെല്ലിമല ഷാരോൺ വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കും.


