നിലമേൽ: ഐപിസി നിലമേൽ സെൻ്റർ 11-ാമത് കൺവൻഷൻ ഇന്ന് ജനു. 21 മുതൽ 25 വരെ മടത്തറ കർമ്മേൽ ഗ്രൗണ്ടിൽ നടക്കും. സെൻ്ററിനുവേണ്ടി വാങ്ങിയ കൺവൻഷൻ ഗ്രൗണ്ടിൻ്റെ സമർപ്പണ ശുശ്രൂഷ വൈകിട്ട് 4 ന് നടക്കും.
സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജി. തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൻ തോമസ്, റെജി മാത്യു, ഷിബിൻ ശാമുവേൽ, അനീഷ് കാവാലം, ജോയി ഫിലിപ്പ്, ജോൺസൺ ഡാനിയേൽ, സുവി. ജോസ് കെ വർഗീസ് എന്നിവർ പ്രസംഗിക്കും.
കൺവൻഷനോടനുബന്ധിച്ച് പൊതുയോഗം, സങ്ങേസ്‌കൂൾ-പിവൈപിഎ വിമെൻസ് ഫെലോഷിപ്പ് വർഷിക സമ്മേളനം, സംയുക്ത സഭായോഗം എന്നിവ നടക്കും. പത്തനാപുരം കനാൻ വോയ്‌സ് ഗാനശുശ്രൂഷ നിർവഹിക്കും.
