പാസ്റ്റർ ബെൻ ജോൺസ്, കരോലിന
നോർത്ത് കരോലിന: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ ഉത്തര അമേരിക്കൻ ശുശ്രൂഷാ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട്, ഐ.പി.സി. നോർത്ത് അമേരിക്കൻ മിഡ്-അറ്റ്ലാന്റിക് റീജിയൻ എന്ന പുതിയ ഔദ്യോഗിക റീജിയന് ഐ.പി.സി. ജനറൽ കൗൺസിൽ അംഗീകാരം നൽകി.
മിഡ്-അറ്റ്ലാന്റിക് മേഖലയിലെ വിവിധ സംസ്ഥാനങ്ങളിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഐ.പി.സി. സഭകളെ ഒരേ ആത്മീയ ദർശനത്തിലും ദൗത്യബോധത്തിലും കൂടുതൽ ശക്തമായി ഏകോപിപ്പിക്കുന്നതാണ് പുതിയ റീജിയൻ.
സഭകളുടെ ഐക്യം, സുവിശേഷവ്യാപനം, പുതുതലമുറയുടെ ആത്മീയ വളർച്ച, പുതിയ സഭാസ്ഥാപനം, മിഷൻ പ്രവർത്തനം, ശുശ്രൂഷകരുടെ സഹകരണം എന്നിവയ്ക്ക് ഈ അംഗീകാരം പുതുഊർജം പകരും.
ഒരു ഭരണപരമായ പുനഃക്രമീകരണത്തിൽ ഒതുങ്ങാതെ, ഐ.പി.സി.യുടെ ആത്മീയ പൈതൃകവും അപ്പൊസ്തോലിക വിശ്വാസമൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ഉത്തര അമേരിക്കയിലെ സുവിശേഷ ദൗത്യം കൂടുതൽ ശക്തിപ്പെടുത്തുന്ന പുതിയ മുന്നേറ്റമായാണ് IPC North American Mid-Atlantic Region രൂപപെട്ടിരിക്കുന്നത് എന്ന് ഭരണസമിതിക്ക് വേണ്ടി പാസ്റ്റർ ഡോക്ടർ മോനിസ് ജോർജ്ജ് പ്രസ്താവിച്ചു.


