കോളറാഡോ :കോളറാഡോയിലെ ടെൻവർ പട്ടണത്തിൽ വെച്ച് നടക്കുന്ന 29ആ മത് NACOG കോൺഫറൻസിനോട് അനുബന്ധിച്ചു ശുശ്രൂ ഷകന്മാർക്കും അവരുടെ ഭാര്യമാർക്കുമായി pre-conference family summit നടക്കുന്നു. ജൂലൈ 8ആം തീയതി ബുധനാഴ്ച വൈകിട്ട് മുതൽ 9 ആം തീയതി വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് 3 മണി വരെ വിവിധ സേഷൻസിലായി സെമിനാറുകളും പാനൽ ചർച്ചകളും നടക്കുന്നു.
ഡോ.തോമസ് ഇടിക്കുളയുടെ നേതൃത്വത്തിൽ Together for the Kingdom എന്ന തീമിന്റെ അടിത്തനത്തിൽ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ സതീഷ് കുമാർ (മെട്രോ ചർച്ച്, ഡാള്ളസ്), ബിഷപ്പ് ആൻട്രു ബിണ്ട, സിസ്റ്റർ അനിത സതീഷ് (മെട്രോ ചർച്ച്, ഡാള്ളസ്), ഡോ. ഷിബു തോമസ് (അറ്റ്ലാന്റ), ഡോ. ഷിബു സമൂവേൽ (ഡാള്ളസ്) എന്നിവർ pastors family summit ൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുന്നു. NACOG 2026 എക്സിക്യൂട്ടീവ് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പാസ്റ്റേഴ്സ് പ്രീ-കോൺഫെറെൻസിന് നല്ല പ്രതികരണം ആണ് രജിസ്ട്രേഷനിൽ കൂടി ലഭിച്ചത് എന്ന് NACOG 2026 പ്രസിഡന്റ് പാസ്റ്റർ ബെൻസൺ എബ്രഹാം അറിയിച്ചു.
