കൊടുമൺ: യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിൻ്റെ 17-ാ മത് ജനറൽ ബോഡിയും 18 -ാ മത് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും ജൂൺ 28 ന് ഞായറാഴ്ച 3 മണിക്ക് കൊടുമൺ ടൗൺ ഐപിസി ചർച്ചിൽ നടന്നു. പാസ്റ്റർ ജി. സാംകുട്ടി യോഗത്തിന് നേതൃത്വം നൽകി. ബ്രദർ എം ഡി ജോർജ്ജ് യോഗം പ്രാർത്ഥിച്ച് ആരംഭിച്ചു. ആരാധനയ്ക്ക് ശേഷം പാസ്റ്റർ വിൽസൺ ജോസ് സ്വാഗതം അറിയിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ബിനോയ് എം. ജോഷ്വ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു യുപിഎഫ് ട്രഷറർ കണക്ക് അവതരണം നടത്തി. വൈസ് പ്രസിഡണ്ട് പാസ്റ്റർ ജോർജ്ജ് വർഗ്ഗീസ് ബയലോ അവതരിപ്പിച്ചു. കടന്ന് വന്നവർ സ്വയം പരിചയപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഭരണ സമതിയെ പ്രസിഡന്റ് പിരിച്ച് വിട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
രക്ഷാധികാരി : പാസ്റ്റർ ജോർജ്ജ് വർഗ്ഗീസ് (എജി) , പ്രസിഡന്റ്: പാസ്റ്റർ ജി. സാംകുട്ടി (ഐപിസി), വൈസ് പ്രസിഡണ്ട്: പാസ്റ്റർ ജിനു കെ വർഗീസ് (എജി), സെക്രട്ടറി: പാസ്റ്റർ ബിനോയ് എം ജോഷ്വ (ഐപിസി),ജോയിന്റ് സെക്രട്ടറി: പാസ്റ്റർ വിൽസൺ ജോസ് (പി.എം.ജി), ട്രഷറർ: പാസ്റ്റർ സി തങ്കച്ചൻ (എജി), കമ്മിറ്റി മെബേഴ്സ്: ബ്രദർ എം. ഡി. ജോർജ്ജ്(എജി), ബ്രദർ തോമസ് ചാക്കോ (മന്ന മിനിസ്ട്രി), ബ്രദർ ഷാജി ജോൺ(ഐപിസി). ജനറൽ കൺവീനർ: പാസ്റ്റർ തോമസ് ശാമുവേൽ (മന്ന മിനിസ്ട്രി) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
