പാമ്പാടി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാമ്പാടി സെന്റർ സഹോദരി സമാജത്തിന് പുതിയ നേതൃത്വം. പുളിക്ക കവല സീയോൻ ഗ്രൗണ്ടിൽ നടന്ന സഹോദരി സമാജം പൊതുയോഗത്തിന് സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ നേതൃത്വം നൽകി. സഹോദരി സമാജം സെക്രട്ടറി സിസ്റ്റർ ബിന്ദു ഏലിയാസ് റിപ്പോർട്ടും, ട്രഷറർ സിസ്റ്റർ സനു ചാക്കോ കണക്കും വായിച്ച് ഏക കണ്ടമായി പൊതുയോഗം പാസാക്കി.
പാസ്റ്റമ്മാരായ ഷാജി മർക്കോസ്, ചാക്കോ മാത്യു, പി പി ഏലിയാസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
പുതിയ ഭരണസമിതി സഹോദരിന്മാരായ
പ്രസിഡന്റ് : ഷീല സാം,
അഡ്വൈസറി ബോർഡ് ചെയർമാൻ : ബീന വർഗീസ്,
വൈസ് പ്രസിഡന്റ് : ബിന്ദു ഷാജി,
സെക്രട്ടറി : ബിന്ദു ഏലിയാസ്,
ജോയിന്റ് സെക്രട്ടറി : നിഷ ബിനോയി,
ട്രഷറർ : സനു ചാക്കോ,
പബ്ലിസിറ്റി കൺവീനർ : കൊച്ചുമോൾ അനീഷ് എന്നിവരെയും സബ്കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
(വാർത്ത കൊച്ചുമോൾ അനീഷ്,
പബ്ലിസിറ്റി കൺവീനർ)
