പാമ്പാക്കുട : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്ററിന്റെ വാർഷിക കൺവെൻഷൻ 2026 ഏപ്രിൽ മാസം 2,3,4,5 വ്യാഴം,വെള്ളി,ശനി, ഞായർ ദിവസങ്ങളിൽ കീഴ്മുറി കൺവെൻഷൻ സെന്ററിൽ (രാമമങ്കലം) വെച്ച് നടക്കപ്പെടും. സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി റ്റി തോമസ് ഉദ്ഘാടനം ചെയ്യും. യോഗങ്ങളിൽ പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ എബി അയിരൂർ, പാസ്റ്റർ അജി ഐസക്ക്, പാസ്റ്റർ രാഹുൽ എരുമേലി, പാസ്റ്റർ ജോയ് പീറ്റർ എന്നിവർ മുഖ്യ പ്രഭാഷകർ ആയിരിക്കും. ഉപവാസപ്രാർത്ഥന,ഉണർവ് യോഗം,സെന്റർ മാസയോഗം,ഞായർ പകൽ സംയുക്ത ആരാധനയും കതൃമേശയും നടക്കും. കൂടാതെ വുമൺസ് ഫെല്ലോഷിപ് വാർഷികത്തിൽ സിസ്റ്റർ ഗ്ലോറി എബ്രഹാം മുഖ്യ അതിഥി ആയിരിക്കും.സെന്റർ ക്വയർ സംഗീതശുശ്രൂഷയ്ക്കു നേതൃത്വം നൽകും.
വാർത്ത : പാസ്റ്റർ സെൻ കോശി എബ്രഹാം
