കോടഞ്ചേരി: ഐപിസി തിരുവമ്പാടി സെൻറർ കൺവെൻഷൻ ജനുവരി 8 മുതൽ 11 വരെ കോടഞ്ചേരി ഐപിസി ശാലേം കൺവെൻഷൻ സെൻ്ററിൽ നടക്കുന്നു.
പാസ്റ്റർ ജെയിംസ് അലക്സാണ്ടർ സെന്റർ മിനിസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ എബി എബ്രഹാം പത്തനാപുരം, ഷിബിൻ സാമുവേൽ കൊട്ടാരക്കര, സിസ്റ്റർ റീജ ബിജു കൊട്ടാരക്കര, പാസ്റ്റർ കെ ജി ജോയിക്കുട്ടി കൈപ്പറ്റൂർ എന്നിവർ വിവിധ സെക്ഷനുകളിൽ ദൈവവചനം സംസാരിക്കുന്നു. ഐപിസി തിരുവമ്പാടി സെൻ്റർ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
പാസ്റ്റർ ലിനീഷ് എബ്രഹാം , പാസ്റ്റർ ഷാജി മാത്യു, പാസ്റ്റർ സുനിൽ ബാബു എന്നിവർ കൺവെൻഷൻ പബ്ലിസിറ്റി കൺവീനർമാരായി പ്രവർത്തിക്കുന്നു.
വിവരങ്ങൾക്ക് 9092516091, 9447350409
