കരുവാറ്റ : കരുവാറ്റ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ ഉപവാസ പ്രാർത്ഥനയും കാത്തിരിപ്പുയോഗവും സെപ്റ്റംബർ 22 മുതൽ 24 വരെ കരുവാറ്റ ചർച്ച് ഓഫ് ഗോഡിൽ (കല്ലുമല) നടക്കും. പാസ്റ്റർ ഷിബു പുനലൂർ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും. രാവിലെ 10 മുതൽ 1 വരെയും വൈകുന്നേരം 6: 30 മുതൽ 8 :30 വരെയും ആണ് യേഗങ്ങൾ.
പാസ്റ്റർ ഫിലിപ്പ് പി.തോമസ് (പേട്രൻ), പാസ്റ്റർ ജോസ് തോമസ് അടൂർ (പ്രസിഡന്റ്), പാസ്റ്റർ ജോസഫ് സക്കറിയ (വൈസ് പ്രസിഡണ്ട് ), പാസ്റ്റർ പി കെ ജീവൻസ് ( സെക്രട്ടറി), പാസ്റ്റർ മാമച്ചൻ പി വി (ജോ – സെക്രട്ടറി), ബ്രദർ റെജി കെ തോമസ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.
