ലീഡ്സ്: കീത്തിലി ഓതൻ്റിക് സിറ്റി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ 5-ാം വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ നടക്കും. പാസ്റ്റർ പോൾ യാനി ജയരാജ് (സീനിയർ പാസ്റ്റർ) അദ്ധ്യക്ഷത വഹിക്കും. കീത്തിലി സഭ ആരംഭിച്ച 2021 മുതൽ നടന്നു വരുന്ന വാർഷിക കൺവെൻഷനിൽ ഇത്തവണ പാസ്റ്റർ റ്റി. എം. മാമച്ചൻ (ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ) മുഖ്യ സന്ദേശം നൽകും. റിവൈവൽ വോയ്സ് ലീഡ്സ് ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും.
ബ്രദർ സഞ്ജു റ്റി. ചാക്കോ (കൺവെൻഷൻ കോർഡിനേറ്റർ) കൃതജ്ഞത അറിയിക്കും.
എല്ലാ ഞായറാഴ്ചയും രാവിലെ 9.30 മുതൽ സഭാരാധനയും 11.30 മുതൽ സണ്ടേസ്കൂളും യൂത്ത് മീറ്റിംഗുകളും ലേഡീസ് ഫെലോഷിപ്പും ഇവാഞ്ചലിസം പ്രവർത്തനങ്ങളും സഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ഈ കൂട്ടായ്മകളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ പങ്കെടുത്തു വരുന്നു.
വിവരങ്ങൾക്ക്: 07404426789 (WhatsApp)
വാർത്ത: പാസ്റ്റർ ബൈജു എസ്. പനയ്ക്കോട്
