കുമ്പനാട്: ഐപിസി യുടെ 102-മത് ജനറൽ കൺവൻഷൻ നടക്കുന്ന കുമ്പനാട് ഹെബ്രോൺപുരത്തെ പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
ഐപിസി ജനറൽ കൗൺസിൽ മാനേജരും കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ പാസ്റ്റർ കെ പി കുര്യന്റെ അധ്യക്ഷതയിൽ പാസ്റ്റർ ഐപിസി സീനിയർ മിനിസ്റ്റർ പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഐപിസി സീനിയർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ്ജ് ആലപ്പുഴ അനുഗ്രഹ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഐ.പി.സി. ജനറൽ ജോയിന്റ് സെക്രട്ടറി ഡോ. കാച്ചനാത്ത് വർക്കി എബ്രഹാം സ്വാഗതം ആശംസിച്ചു.
ഐപിസി കേരളാ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ സി.സി. എബ്രഹാം, പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജെയിംസ് ജോർജ്ജ്, ബ്രദർ ബിജു രാമക്കൽമേട്, ഐ.പി.സി. തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ എസ്. സോളമൻ, ഐ.പി.സി. മലബാർ കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജോയ് ഗീവർഗ്ഗീസ്, സീനിയർ സെന്റർ പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, സി.എ. തോമസ്, പി.ഇ. ജോർജ്ജ് വെട്ടിയാർ, എബ്രഹാം ഷാജി, പന്തൽ കമ്മിറ്റി കൺവീനർ അഡ്വ. ജോൺസൺ സാമുവേൽ, ലെഫ്. കേണൽ വി ഐ. ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. മറ്റ് സീനിയർ പാസ്റ്റർമാർ, ജനറൽ കൗൺസിൽ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൈവദാസന്മാരുടെയും വിശ്വസ സമൂഹത്തിന്റെയും ഒരു വലിയ നിര ഈ ചടങ്ങിൽ പങ്കെടുത്തു.
