കുണ്ടറ: കുണ്ടറ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (KUPF) ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 18,19,20 (ബുധൻ.,വ്യാഴം., വെള്ളി) തീയ്യതികളിൽ കുണ്ടറ നെടുമ്പായിക്കുളം മാമ്പറ്റ ബെഥേൽ ഗ്രൗണ്ടിൽ വച്ച് സുവിശേഷ മഹായോഗം നടത്തപ്പെടുന്നു.
പ്രസ്തുത കൺവൻഷൻ അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖല ഡയറക്ടർ Pr. സജി J ഉത്ഘാടനം നിർവ്വഹിക്കുന്നതാണ്. സുപ്രസിദ്ധ കൺവൻഷൻ പ്രഭാഷകരായ പാസ്റ്റേഴ്സ് പോൾ ഗോപാലകൃഷ്ണൻ., റെജി മാത്യു., അനീഷ് കാവാലം എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കുന്നു.
സുവി. സ്റ്റാൻലി ജോൺ, സിസ്റ്റർ മന്ന റോക്കി, Pr. കാർത്തികേയൻ എന്നിവർ നയിക്കുന്ന ഗ്രേസ് ഓഫ് ഗോഡ് ട്രിവാൻഡ്രം ഗാനശുശ്രൂഷക്ക് നേതൃത്വം നല്കുന്നു.
കുണ്ടറ യു പി എഫ് എക്സിക്യൂട്ടീവ് കമ്മറ്റി ഈ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
