കൽപ്പറ്റ: ഐപിസി കൽപ്പറ്റ സെന്റർ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ കൽപ്പറ്റ ശാരോൺ ഓഡിറ്റോറിയത്തിൽ ലേഡീസ് പവർ കോൺഫറൻസ് നടക്കും. പാസ്റ്റർ തോമസ് ചാക്കോ (പ്രസിഡൻ്റ്, ഐപിസി കൽപ്പറ്റ സെൻറർ) ഉദ്ഘാടനം നിർവഹിക്കും. കൺവെൻഷൻ – ടി.വി പ്രഭാഷക ഡോ. സൂസൻ തോമസ് പവർ കോൺഫറൻസിൽ ശുശ്രൂഷിക്കും.
വയനാട്ടിലെ സഭ – സംഘടനാ വ്യത്യാസമില്ലാതെ നൂറുകണക്കിന് സഹോദരിമാർ പങ്കെടുക്കും. ഉച്ചഭക്ഷണം ഉണ്ടായിരിക്കും. സമ്മേളനത്തിനോടനുബന്ധിച്ച് ബൈബിൾ ക്വിസ്, സ്കിറ്റ് തുടങ്ങിയ വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സോദരി സമാജം വൈസ് പ്രസിഡൻ്റ് അന്നമ്മ ജോർജ്, സെക്രട്ടറി ഡെയ്സി ബിനു, ജോ. സെക്രട്ടറി ജാൻസി റോജേഷ്, ട്രഷറർ എലിസബത്ത് ഷാജി എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾ: 9656409284, 6282704558
