മടത്തറ: ഐപിസി നിലമേൽ സെന്റർ 12-ാമത് വാർഷിക കൺവൻഷൻ മടത്തറ കർമ്മേൽ ഗ്രൗണ്ടിൽ നടക്കും. 2027 ജനുവരി 13 ബുധൻ മുതൽ 17 ഞായർ വരെ നടക്കുന്ന കൺവൻഷൻ സെന്റർ പ്രസിഡന്റ് പാസ്റ്റർ ജി തോമസ്കുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ . ജെ . തോമസ് കുമിളി, ഫെയ്ത് ബ്ലെസ്സൺ, ജോൺസൺ തോമസ്, സുരേഷ് ബാബു കാട്ടാക്കട, ജോൺസൺ ഡാനിയേൽ, സുവി. ജോസ് കെ വർഗീസ് എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും. കനാൻ വോയിസ്, പത്തനാപുരം ഗാനശുശ്രൂഷ നിർവഹിക്കും. ശനിയാഴ്ച പുത്രികാ സംഘടനകളുടെ വാർഷികം നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും.
പബ്ലിസിറ്റി കൺവീനർ: പാസ്റ്റർ സിൻജോ ജോൺ

