മെൽബൺ:ഓസ്ട്രേലിയൻ യുനൈറ്റഡ് പെന്തെക്കോസ്തൽ ചർച്ചസിന്റെ (AUPC) ആഭിമുഖ്യത്തിൽ, മെൽബൺ – വിക്ടോറിയ സ്റ്റേറ്റ് കോൺഫറൻസ് 2025, ഒക്ടോബർ 31-ാം തിയ്യതി വെള്ളിയാഴ്ചയും, നവംബർ 1-ാം തിയ്യതി ശനിയാഴ്ചയും, വൈകിട്ട് 6 മുതൽ 9 മണിവരെ ‘എബനേസർ ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും.
ഒന്നാം തീയതി വൈകിട്ട് മൂന്നുമണി മുതൽ അഞ്ചു മണിവരെ യൂത്ത് കോൺഫറൻസും ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രഭാഷകനായ ഇവാ. റോയ് മർക്കറാ പ്രധാന സന്ദേശം നൽകും. 40-ൽ കൂടുതൽ രാജ്യങ്ങളിൽ മിഷണറിയായി പ്രവർത്തിച്ച അനുഭവസമ്പത്ത്, അനേകായിരങ്ങളെ രക്ഷയിലേക്ക് നയിച്ച ആത്മീയ കരുത്തു, വചന പാണ്ഡിത്യം എന്നിവ പ്രേക്ഷകർക്ക് വലിയ ആത്മീയ ഉണർവിന് കാരണമായിത്തീരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ ആത്മീയ ശുശ്രൂഷകളിൽ പങ്കുചേർന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും ജാതിമത വ്യത്യാസമെന്നെ എല്ലാവരെയും ഈ മീറ്റിങ്ങുകളിലേക്ക് ക്ഷണിക്കുന്നു.
