21 സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പാസ്റ്റർമാരും വിശ്വാസികളും ഒത്തുചേർന്നു
ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനവും സംയുക്ത ആരാധനയും അനുഗ്രഹീതമായി സമാപിച്ചു. സെപ്റ്റംബർ 10 മുതൽ 12 വരെ നടന്ന പാസ്റ്റേഴ്സ് കോൺഫറൻസ് പ്രസിഡന്റ് പാസ്റ്റർ ലാജി പോൾ ഉദ്ഘാടനം ചെയ്തു.

വിവിധ സെഷനുകളിൽ അഭിഷിക്തരായ ദൈവദാസന്മാർ വചന സന്ദേശം നൽകി. സെപ്റ്റം. 12-ന് സോദരി സമാജം വാർഷിക സമ്മേളനം നടന്നു. പെർസിസ് ജോണിന്റെ നേതൃത്വത്തിൽ സയോൺ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിച്ചു. 13-ന് അംബേദ്കർ ഭവനിൽ നടന്ന സംയുക്ത ആരാധനയിൽ,പാസ്റ്റർ അനിൽ യു.കെ. തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ തോമസ് സാമുവൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ജോർജ് സാമുവൽ, ലാജി പോൾ എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകി.
വാർത്ത: സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

