• സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
സഹായിയെ ആവശ്യമുണ്ട്
Written by:
P S Cherian
ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു

നവാപൂർ കൺവെൻഷനു തുടക്കമായി; നവം. 2ന് സമാപനം

P S Cherian - INDIA - October 29, 2025
P S Cherian
347 views 1 sec 0 Comments

നവാപൂർ: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്തീയ സംഗമങ്ങളിൽ ഒന്നായ നവാപൂർ കൺവെൻഷന്റെ 45 മത് ആത്മീയ സംഗമം ഒക്ടോബർ 28 ന് തുടക്കമായി. അന്താരാഷ്ട്ര അധ്യക്ഷൻ ഡോ. ജോയ് പുന്നൂസ് പ്രാർഥിച്ച് ഉദ്ഘാടനം ചെയ്തു. നാഷണൽ പ്രസിഡന്റ് റവ. ഡോ. പോൾ മാത്യൂസ് ഉദ്ഘാടന സന്ദേശം നല്കി.
പ്രതിസന്ധികളിൽ നമുക്കു വേണ്ടി ഇറങ്ങി വരുന്ന ദൈവമാണ് നമുകുള്ളതെന്നും വിശ്വസ്തതയോടെ നമ്മെ വഴിനടത്തുമെന്നും റവ. ഡോ. പോൾ മാത്യൂസ് പറഞ്ഞു. കർത്താവിന്റെ വരവ് ആസന്നമായെന്നും വിശ്വാസികൾ ഒരു അന്ത്യകാല ശുശ്രൂഷയ്ക്കായി ശക്തമായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘മസിഹിമേള”എന്നറിയപ്പെടുന്ന നവാപൂർ കൺവൻഷൻ അക്ഷരാർത്ഥത്തിൽ ഒരു ആത്മീയ ഉത്സവമാണ്. പുതിയ വിശാലമായ കൺവൻഷൻ ഗ്രൗണ്ടിൽ വിപുലമായ ക്രമീകരണങ്ങളാണ് ഈ വർഷം ഒരുക്കിയത്. പ്രഥമദിനം തന്നെ വിശ്വാസികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഒരു ലക്ഷത്തോളം പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ പന്തലുകളും പങ്കെടുക്കുന്ന എല്ലാ ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും ഭക്ഷണക്രമീകരണങ്ങളും താമസ ക്രമീകരണങ്ങളും ഫിലദെൽഫില സഭാ നേതൃത്വവും തദ്ദേശ സഭാവിശ്വാസികളും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

രാവിലെ 5 ന് ജാഗരണ പ്രാർത്ഥനയോടെ ആരംഭിക്കുന്ന മീറ്റിംഗ് രാത്രി 9 മണിയോടെയാണ് അവസാനിക്കുന്നത്. ശുശ്രൂഷക സമ്മേളനം, കുടുംബ സംഗമം, യുവജന മീറ്റിംഗ്, സൺഡേ സ്‌കൂൾ സമ്മേളനം, സഹോദരീ സമ്മേളനം ആദിയായ വിവിധ സമ്മേളനങ്ങൾ പകൽ മുഴുവൻ വിവിധ പന്തലുകളിൽ നടക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിവിധ ഭാഷക്കാരും വംശക്കാരും ഐക്യതയോടെ പങ്കെടുക്കുന്ന നവാപൂർ കൺവൻഷൻ ഒരു അത്ഭുത പ്രതിഭാസമാണ്.
ആത്മനിറവിൽ ഉള്ള ആരാധന, വചന ശുശ്രൂഷ, കൃപാവര ശുശ്രൂഷകൾ എല്ലാം പരിശുദ്ധാത്മ ജ്വലനത്താൽ ദീപ്തനാളങ്ങളായി മാറാറുണ്ട്.

മൂന്ന് പതിറ്റാണ്ട് മുമ്പ് മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് ബോർഡറുകളിൽ ആരംഭിച്ച ആത്മീയ ഉണർവ് ഇന്നും കെടാതെ കത്തുന്നു. ഒക്ടോബർ 31ന് രാവിലെ ഫിലദൽഫിയ ബൈബിൾ കോളേജ് ഗ്രാജുവേഷൻ നടക്കും.

പാസ്റ്റർ ഷിബു തോമസ്, റവ.ജോയ് പുന്നൂസ്, റവ.പോൾ മാത്യൂസ്, റവ.ഫിന്നി ഫിലിപ്പ്, പാസ്റ്റർ മൈക്കിൾ ജോൺ, പാസ്റ്റർ ഹെൻട്രി സാംസൺ എന്നിവരെ കൂടാതെ ഫിലദെൽഫിയ ഫെലോഷിപ്പ് സഭയുടെ സീനിയർ ശുശ്രൂഷകന്മാരും വിവിധ മീറ്റിങ്ങുകളിൽ പ്രസംഗിക്കും.

പാസ്റ്റർ മാർക്ക് ത്രിഭൂവന്റെ നേതൃത്വത്തിൽ ഫില ദെൽഫിയ ക്വയർ ആരാധന നയിക്കും. നവംബർ രണ്ടിന് തിരുവത്താഴ ശുശ്രൂഷയോടെ നവാപൂർ കൺവൻഷന് അനുഗ്രഹ സമാപ്തിയാകും.

TAGS:
PREVIOUS
ഐപിസി ഫാമിലി കോൺഫറൻസ് ഫ്ലോറിഡയിലെ ഒർലാന്റോയിൽ
NEXT
ചെറുവക്കൽ കൺവൻഷൻ ഡിസംബർ 21 മുതൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1266 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
858 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
808 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
676 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
696 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
642 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
643 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
669 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
March 24, 2026
പുനലൂർ ബഥേൽ ബൈബിൾ കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ മഹാരാഷ്ട്ര-ഗുജറാത്ത്‌ സംയുക്ത സമ്മേളനം മാർച്ച് 24 ന്
December 4, 2025
ശാരോൻ റൈറ്റേഴ്സ് ഫോറം പ്രബന്ധാവതരണവും ചർച്ചയും ഡിസം. 5 ന് തിരുവല്ല ശാരോൻ സ്റ്റേഡിയത്തിൽ
December 2, 2025
എറണാകുളത്ത് പവർ മീറ്റിംഗ്
January 14, 2026
സഹായിയെ ആവശ്യമുണ്ട്
Leave a Reply

Click here to cancel reply.

Recent Posts

  • സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും
  • കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved