വയനാട്: പുൽപ്പള്ളി കബനിഗിരി ഊനേത്ത് ആൽബിൻ ജോ റെജി (24) ജൂലൈ 25 ന് ശനിയാഴ്ച പുലർച്ചെ ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ നിര്യാതനായി.
സംസ്കാരം: ജൂലൈ 27 തിങ്കളാഴ്ച രാവിലെ 9ന് പുൽപ്പള്ളി എ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ കബനിഗിരിയിലുള്ള വസതിയിൽ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2.30 ന് പുൽപ്പള്ളി കുറിച്ചിപ്പറ്റ എ.ജി. സെമിത്തേരിയിൽ നടക്കും.
ഏതാനും മാസങ്ങൾ മുമ്പാണ് ആൽബിൻ ബാംഗ്ലൂർ എയർപോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്.
പിതാവ് : റെജി ഊനേത്ത്(ബിസിനസ്),
മാതാവ്: മിനി (നേഴ്‌സ് കുവൈറ്റ്).
സഹോദരൻ: ആരോൺ ( പ്ലസ്‌ടു വിദ്യാർത്ഥി -വിജയഹയർ സെക്കണ്ടറി സ്ക്‌കൂൾ പുൽപ്പള്ളി),സഹോദരി: ഏജെൽ (പത്താം ക്ലാസ് വിദ്യാർത്ഥി . കബനിഗിരി).
സാമൂഹ്യ പ്രവർത്തകനായ എബി ഊനേത്തിന്റെ സഹോദര പുത്രനാണ്.
ശാരോൺ ഫെലോഷിപ്പ് ചർച്ച് സീനിയർ പാസ്റ്റർ ഒ. കെ. തോമസ്‌കുട്ടി (ആലുവ)യുടെ മകളുടെ മകനാണ് പരേതൻ.
വാർത്ത: കെ.ജെ. ജോബ് വയനാട്
