വാർത്ത: പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസ്സോസിയേഷന് പുതിയ നേതൃത്വം. തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ ജൂലൈ 25 ന് ശനിയാഴ്ച നടന്ന സൺഡേസ്കൂൾ ജനറൽബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി റവ. ജോൺ വി. ജേക്കബ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പാസ്റ്റർ മാത്യു വി ജേക്കബാണ് പുതിയ ഡയറക്ടർ. ജനറൽ സെക്രട്ടറിയായി ബ്രദർ കെ. തങ്കച്ചൻ, ട്രഷറായി ബ്രദർ വർക്കി വർഗീസ്, എക്സാം കൺട്രോളറായി പാസ്റ്റർ സിജി ജോൺസൺ , ജനറൽ കോർഡിനേറ്ററായി പാസ്റ്റർ സനു ജോസഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ മാത്യു വി. ജേക്കബ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ വി. എം. ജേക്കബിൻ്റെ മകനും ഏനാത്ത് സെഷൻ സെക്രട്ടറിയും മാങ്കൂട്ടം സഭയുടെ ശുശ്രൂഷകനുമാണ്. മണക്കാല സെമിനാരിയിൽ Ph.D ചെയ്യുന്നുണ്ട്. ഭാര്യ: ഷിബിൻ മാത്യൂ. മകൾ ജോയന മാത്യു ജേക്കബ് .
ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ബ്രദർ തങ്കച്ചൻ കെ. സപ്ലൈകോ വിഭാഗത്തിൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ശേഷം ശാരോൻ സഭയുടെ ഓഫീസ് സെക്രട്ടറിയായി ചുമതല വഹിക്കുന്നു. അമ്പലപ്പുറം സഭാംഗമാണ്.
ട്രഷാറായ ബ്രദർ വർക്കി വർഗീസ് മഞ്ഞാടി ശാരോൻ സഭാംഗമാണ്.
മറ്റു ഭാരവാഹികൾ: അസ്സോസിയേറ്റ് ഡയറക്ടർ പാസ്റ്റർ ടൈറ്റസ് ശാമുവേൽ, അസ്സോസിയേറ്റ് സെക്രട്ടറി സിസ്റ്റർ സോണിയ എൽ, ഓർഗനൈസർ പാസ്റ്റർ ഷിബുമാത്യു, ട്രെയിനിംഗ് കോർഡിനേറ്റർ പാസ്റ്റർ അലക്സാണ്ടർ കോശി, ലിറ്ററേച്ചർ സെക്രട്ടറി ഇവ: എബി ബേബി, മീഡിയ സെക്രട്ടറി പാസ്റ്റർ ജോസ് ജോർജ്ജ്, പ്രയർ കോർഡിനേറ്റർ പാസ്റ്റർ സാംകുട്ടി ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ പി എ ചാക്കോച്ചൻ, ബ്രജി വർഗീസ്, സുരേഷ് കുമാർ, ജോൺസൺ സി. സാം, ഷിൻ്റോ, സാംസൺ തോമസ്, ഷാജൻ കുര്യൻ, ബ്രദർ ജോജൻ തോമസ്, ബ്രദർ സണ്ണി ഫിലിപ്പ്, ഡോ. റോഷി തോമസ്, ബ്രദർ ബ്രൈസ് പി, ജോസിയാ ജോയി, സിസ്റ്റർ ജെസ്സി ജോസ് എന്നിവരെ തിരഞ്ഞെടുത്തു കൂടാതെ 40 അംഗ ജനറൽ കമ്മിറ്റിയും തെരഞ്ഞെടുത്തു. രണ്ടു വർഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടവരുടെ കാലവധി.
