41-ാമത് പിസിനാക്ക് കോൺഫ്രൻസിൻ്റെ ബാഡ്ജ് പുറത്തിറക്കി. നാഷണൽ കൺവീനർ പാസ്റ്റർ തേജസ് തോമസ്, ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സലിനെ ധരിപ്പിച്ചാണ് പുറത്തിറക്കിത്.
2028 ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെ ഒക്കലഹോമയിലാണ് പിസിനാക്ക് കോൺഫ്രൻസ് നടക്കുന്നത്. ഹാലേലൂയ ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോ, സുഭാഷിതം ചീഫ് എഡിറ്റർ സി.പി. മോനായി, മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ എന്നിവർ പങ്കെടുത്തു.
ഹൂസ്റ്റണിൽ നടന്ന അജിഫിന കോൺഫ്രൻസിലെ പിസിനാക് സ്റ്റാളിലാണ് ചടങ്ങ് നടന്നത്. ഒക്കലഹോമ കോൺഫ്രൻസിൽ അമേരിക്കയിലെ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് കൺവീനർ പാസ്റ്റർ തേജസ് അഭ്യർത്ഥിച്ചു.
ബിനോയി ഫിലിപ്പ് കരുമാങ്കൽ ( നാഷണൽ സെക്രട്ടറി), നിബു വെള്ളവന്താനം ( നാഷണൽ ട്രഷറാർ), പാസ്റ്റർ ഡെവിൻ ദാനിയൽ( ഇംഗ്ലീഷ് വിഭാഗം കോ – ഓർഡിനേറ്റർ), ഡോ. ഗ്രേസ് ഗീവർഗീസ് (ലേഡീസ് കോ – ഓർഡിനേറ്റർ), സാം തോമസ് ( ജനറൽ കോ- ഓർഡിനേറ്റർ), പാസ്‌റ്റർ മാത്യു ശാമുവൽ ( പ്രയർ കോ – ഓർഡിനേറ്റർ), ഷെറി കെ. ജോർജ് ( പബ്ളിക് റിലേഷൻസ്), ഫിന്നി രാജു ( നഷണൽ മീഡിയ കോ- ഓർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.
